SignIn
Kerala Kaumudi Online
Friday, 02 October 2026 7.29 PM IST

മമ്മൂട്ടി ചിത്രം റോഷാക്ക് അതിഥിവേഷത്തിൽ ആസിഫ് അലി

മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിക്കുന്ന നാലാമത് ചിത്രം

asif

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിൽ ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. മമ്മൂട്ടിയും ആസിഫ് അലിയും ചേരുന്ന കോമ്പിനേഷൻ രംഗങ്ങൾ ദുബായിലാണ് ചിത്രീകരിച്ചത്.ചിത്രത്തിൽ നിർണായക വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്.ഒാണം റിലീസായി ഒരുങ്ങുന്ന ചിത്രം രണ്ടുദിവസത്തെ ദുബായ് ചിത്രീകരണത്തോടെ പൂർത്തിയായി. ബെസ്റ്റ് ഒഫ് ലക്ക് എന്ന ആസിഫ് അലി ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിൽ ആസിഫ് അലിയും അതിഥിവേഷത്തിൽ അഭിനയിച്ചിരുന്നു. അനൂപ് കണ്ണൻ സംവിധാനം ചെയ്യുന്ന ജവാൻ ഒഫ് വെള്ളിമല എന്ന ചിത്രത്തിൽ നായകനായ മമ്മൂട്ടിയോടൊപ്പം സുപ്രധാന വേഷത്തിൽ ആസിഫ് അലി അഭിനയിച്ചിരുന്നു. ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് .ജഗദീഷ്. ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, കോട്ടയം നസീർ, മണി ഷെർണൂർ, ബിന്ദുപണിക്കർ ഉൾപ്പെടെ വൻതാര നിര അണിനിരക്കുന്നുണ്ട്.നിമിഷ് രവി ആണ് ഛായാഗ്രഹണം. ചാലക്കുടിയിൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച റോഷാക്ക് പിന്നീട് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്തിരുന്നു. മലപ്പുറത്തും നാലുദിവസം ചിത്രീകരണം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY