SignIn
Kerala Kaumudi Online
Friday, 18 September 2026 12.51 AM IST

കനത്ത മഴ തുടരുന്നു,​ കാസർകോട്ട് സ്കൂളുകൾക്ക് നാളെ അവധി,​ കോളേജുകൾ പ്രവർത്തിക്കും

heavy-rasin

കാസർകോട് : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്ട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും കേന്ദ്രീയ വിദ്യാലയങ്ങളും ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അതേ സമയം കോളേജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴയെ തുടർന്ന് ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിന്,​ ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞു. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEAVY RAIN, KASARGOD, HOLIDAY, SCHOOL HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA