കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഇന്ത്യൻ 2 വിൽ സത്യരാജ് പ്രധാന വേഷത്തിൽ . 36 വർഷത്തിനുശേഷം കമൽഹാസനും സത്യരാജും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. കമൽഹാസൻ നായകനായി 1986 ൽ പുറത്തിറങ്ങിയ വിക്രം സിനിമയിൽ സത്യരാജ് അഭിനയിച്ചിരുന്നു.ഇന്ത്യൻ 2 വിൽ നെടുമുടിവേണുവിന് പകരം നന്ദു പൊതുവാൾ അഭിനയിക്കും. നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങൾ നന്ദു പൊതുവാളിനെ വച്ച് പുനചിത്രീകരിക്കാനാണ് തീരുമാനം. അന്തരിച്ച നടൻ വിവേകിന് പകരക്കാരനായി കാർത്തിക് എത്തുന്നു.സെപ്തംബർ രണ്ടാംവാരം യു.എസിൽ ഇന്ത്യൻ 2 വിന്റെ ചിത്രീകരണം പുനരാരംഭിക്കും.കാജൽ അഗർവാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാൽ പ്രതിനായക വേഷത്തിൽ എത്തുന്നു. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 200 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. 1990 ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴകത്ത് എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ഷങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് നിരവധി ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |