SignIn
Kerala Kaumudi Online
Monday, 12 October 2026 5.20 PM IST

സുപ്രീം കോടതി പോലുമല്ല ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌തമായ സ്ഥാപനം ഇതാണ്: സർവേ റിപ്പോർട്ട് പുറത്ത്

india

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനം ഏത്? പല ഉത്തരങ്ങൾ നിങ്ങളുടെ മനസിലൂടെ വന്നുപോകുന്നുണ്ടാകാമല്ലേ? അഭ്യൂഹങ്ങളല്ല, പകരം കൃത്യമായ ഉത്തരം തന്നെ ഒരു സർവേയിലൂടെ വന്നിരിക്കുകയാണ്. ഇപ്‌സോസ് ഇന്ത്യ എന്ന ഏജൻസിയാണ് സർവേ നടത്തിയത്. ഇതു പ്രകാരം മൂന്ന് സ്ഥാപനങ്ങളാണ് ഇന്ത്യയിൽ ഏറ്റവും കടുതൽ വിശ്വാസയോഗ്യമായിട്ടുള്ളത്. സ്ഥാപനങ്ങൾ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും മൂന്നാമത്തേത് ഒരു വ്യക്തിയാണ്. ആരാണെന്ന് അറിയുമോ? സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ.

പ്രതിരോധ സേന, ആർ ബി ഐ, ഇന്ത്യൻ പ്രധാനമന്ത്രി എന്നിവരാണ് ഇന്ത്യയിൽ ഏറ്റവും വിശ്വസിക്കപ്പെടുന്ന മൂന്ന് ഇൻസ്‌റ്റിറ്റ്യൂഷനുകൾ. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ വിശ്വാസ്യത പോലും മോദിക്ക് പിന്നിലായി നാലാം സ്ഥാനത്താണ് എന്നാണ് ഇപ്‌സോസ് പറയുന്നത്.

modi

രാജ്യത്തെ 65 ശതമാനം ആളുകളാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. ആർ ബി ഐയെ 50 ശതമാനം പേർ വിശ്വസിക്കുന്നു. 49 ശതമാനം ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വിശ്വാസം. ഇന്ത്യൻ പാർലമെന്റ്, മാദ്ധ്യങ്ങൾ എന്നിയ‌്ക്ക് ശേഷമാണ് ഇലക്ഷൻ കമ്മിഷനിലുള്ള ഇന്ത്യൻ ജനതയുടെ വിശ്വാസം.

രാജ്യത്തെ നാല് മെട്രോ നഗരങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് നടത്തിയ സർവേയിൽ നിന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങൾക്ക് ഒട്ടും വിശ്വാസമില്ലാത്തത് രാഷ്‌ട്രീയക്കാരെയാണെന്നും സർവേ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MOST TRUSTED INSTITUTIONS IN THE COUNTRY, INDIA, DEFENCE FORCES, RBI, PRIME MINISTER OF INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360