SignIn
Kerala Kaumudi Online
Saturday, 21 September 2024 2.05 AM IST

രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തത് ശത്രുത കൂട്ടി, ബ്രാഞ്ച് സെക്രട്ടറിയായതിലും അതൃപ്തി; വെളിപ്പെടുത്തലുമായി പൊലീസ്

Increase Font Size Decrease Font Size Print Page
shajahan

പാലക്കാട്: സി പി എം പ്രാദേശിക നേതാവ് ഷാജഹാൻ വധക്കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ നവീന്‍, ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഷാജഹാൻ വധക്കേസിലെ പ്രതികളിൽ ചിലർ പഴയ സിപിഎമ്മുകാരാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് ഷാജഹാനുമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പാലക്കാട് എസ് പി ആർ വിശ്വാനാഥ് പറഞ്ഞു. 2019 മുതൽ പ്രതികൾക്ക് ഷാജഹാനുമായി പ്രശ്നങ്ങളുണ്ടായിരുന്നു.

ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതിൽ പ്രതികൾക്ക് അതൃപ്തിയുണ്ടായിരുന്നു. ചില പ്രതികൾ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നു. ആദ്യം ഷാജഹാനോട് അകൽച്ചയായിരുന്നു. പിന്നീടത് ശത്രുതയിലെത്തി. നവീൻ എന്ന പ്രതി രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തതും ശത്രുത കൂട്ടി. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചുവരികയാണെന്നും എസ് പി പറഞ്ഞു.

കേസിൽ എട്ട് പേരെയാണ് ആദ്യം പ്രതിചേര്‍ത്തത്. എന്നാൽ കൃത്യത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റ് ഉണ്ടാകും. ചിലർ കസ്റ്റഡിയിലുണ്ടെന്നും എസ് പി മാദ്ധ്യമങ്ങളോട് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SHAJAHAN MURDER CASE, CPM, POLICE, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.