
തിരുവനന്തപുരം: വഴിയാത്രക്കാരനെ ചവിട്ടിവീഴ്ത്തി പണവും മൊബൈൽ ഫോണും കൈചെയിനും കവർന്ന കുപ്രസിദ്ധ കുറ്റവാളിയും മകനും പിടിയിൽ.ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ട 'കാറ്റ് ' എന്നറിയപ്പെടുന്ന മണികണ്ഠൻ (43), മകൻ സനൽകുമാർ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് ചെരുപ്പ് കച്ചവടം നടത്തുന്ന രാജേഷിന് നേരെയായിരുന്നു അക്രമം.പുത്തരിക്കണ്ടം പബ്ലിക് ടോയ്‌ലെറ്റിന് സമീപം ടൂവീലറിൽ ഇരിക്കുകയായിരുന്ന രാജേഷിനെ പ്രതികൾ ചവിട്ടി നിലത്ത് തള്ളിയിടുകയായിരുന്നു.തുടർന്ന് രാജേഷിന്റെ വെള്ളി കൈചെയിൻ,മൊബൈൽ ഫോൺ,5,800 രൂപ എന്നിവ പ്രതികൾ ബലമായി പിടിച്ചുപറിച്ച് കടന്നുകളഞ്ഞു.പരാതിയെ തുടർന്ന് ഫോർട്ട് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മണികണ്ഠനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്‌തിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന സനൽകുമാറിനെ സി.ഐ ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജഗ്മോഹൻ,എസ്.ഐ കൃഷ്ണമോഹൻ,എസ്.സി.പി.ഒ റഷീദ്,അനീഷ് കുമാർ,സി.പി.ഒ നിജിൻ രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം തിരുവല്ലത്ത് നിന്നാണ് പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |