കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ ധനരാജിന്റെ കൊലപാതകത്തിൽ നവംബർ 25ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിൽ അന്തിമ വാദം പൂർത്തിയായി. 20 ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ.
ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചിരുന്നു. 2016 ജൂലായ് 11ന് രാത്രി 11 മണിക്ക് പയ്യന്നൂർ രാമന്തളി കാരന്താട്ടെ വീട്ടിനുള്ളിൽ വച്ചാണ് സി വി ധനരാജ് കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരമായി മണിക്കൂറുകൾക്കകം ആർഎസ്എസ് - ബിജെപി പ്രവർത്തകനായ സി കെ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. സിപിഎം പ്രവർത്തകരാണ് ഈ കേസിലെ പ്രതികൾ.
The Thaliparamba Additional District Court will deliver its verdict on November 25 in the 2016 murder case of CPM worker C.V. Dhanaraj in Payyannur. Final arguments have concluded, with 20 RSS-BJP workers accused. Dhanaraj was killed on July 11, 2016, and RSS-BJP worker C.K. Ramachandran was murdered hours later in a separate retaliatory incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |