
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഗർഭിണിയാക്കിയശേഷം ഒളിവിൽപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ.ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷാണ് (23) പിടിയിലായത്.പ്രതിയിൽ നിന്ന് കഞ്ചാവും മോഷ്ടിച്ച രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്.തിങ്കളാഴ്ച രാവിലെ 11.20ഓടെ അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മരുതി മുത്താന ജംഗ്ഷന് സമീപത്തുവച്ചാണ് ഡാൻസാഫ് സംഘം പ്രതിയെ പിടികൂടിയത്.പരിശോധനയിൽ ഇയാളുടെ കൈവശത്തുനിന്ന് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തി.സംഭവത്തിൽ അയിരൂർ പൊലീസ് എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് മോഷ്ടിച്ചതായി പൊലീസ് പറയുന്ന രണ്ട് ബൈക്കുകളും പ്രതിയിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |