SignIn
Kerala Kaumudi Online
Thursday, 25 June 2026 11.52 AM IST

വിജയകുമാരി ചില്ലറക്കാരിയല്ല, അഭിനയം മാത്രമല്ല അധികമാർക്കുമറിയാത്ത മറ്റൊരു കഴിവ് കൂടി ഈ നടിക്കുണ്ട്; ഇതാണ് എലീനയെ അമ്പരപ്പിച്ചത്

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് വിജയകുമാരി. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ കുടുംബവിശേഷങ്ങളും സീരിയൽ വിശേഷങ്ങളുമൊക്കെ പങ്കുവച്ചിരിക്കുകയാണ് വിജയകുമാരി ഇപ്പോൾ. കോട്ടയം സ്വദേശി രമേശ് ആണ് നടിയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്.

vijayakumari

വിജയകുമാരിയുടേത് പ്രണയവിവാഹമായിരുന്നു. 'ചേട്ടൻ നാടകത്തിൽ എന്റെ നായകനായിരുന്നു. അങ്ങനെ ഇഷ്ടപ്പെട്ടു. വീട്ടുകാരുടെ എതിർപ്പൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ സന്തുഷ്ട കുടുംബം.'- വിജയകുമാരി പറഞ്ഞു. പരിപാടിക്കിടെ നടൻ കിഷോറിന്റെ 'അമ്മ വീട്' ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.


'ആദ്യം ഞാൻ അഭിനയിക്കുന്നത് സിനിമയിലാണ്. പതിമൂന്ന് വയസുള്ളപ്പോൾ 'ശ്രീനാരായണ ഗുരു'വിൽ ഗുരുവിന്റെ സഹോദരിയായിട്ട് അഭിനയിച്ചു. പാട്ടുകാരിയായിട്ടാണ് എന്റെ തുടക്കും. ആ പ്രൊഫഷണൊക്കെ വിട്ടിട്ട് വർഷങ്ങളായി. ഗാനമേളയ്ക്ക് പോകുമായിരുന്നു. നാടകത്തിലും ആദ്യം പാട്ടുകാരിയായിട്ടായിരുന്നു. പിന്നെയാണ് കെ പി എ സിയിലേക്ക് അഭിനയിക്കാൻ പോകുന്നത്.'- വിജയകുമാരി പറഞ്ഞു. പാട്ടുകാരിയായിരുന്നെന്ന് കേട്ടപ്പോൾ അവതാരകയായ എലീന ആദ്യമൊന്ന് അമ്പരന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYAKUMARI, DYA WITH A STAR, ALINA PADIKKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY