SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.33 PM IST

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി മലയാളികളുടെ പ്രിയ താരം; മുൻനിര പട്ടികയിൽ തൃഷയും

samantha-ruth-prabhu

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാരുടെ പട്ടിക പുറത്തുവിട്ട് ഓർമാക്‌സ് മീഡിയ. മേയ് മാസത്തിലെ പട്ടികയാണ് പുറത്തുവിട്ടത്. തെന്നിന്ത്യൻ നടി സാമന്തയാണ് പട്ടികയിൽ ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്.

ബോളിവുഡ് താരം ദീപിക പദുക്കോൺ മൂന്നാം സ്ഥാനവും തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന നാലാം സ്ഥാനവും സ്വന്തമാക്കി. തെന്നിന്ത്യൻ നടി കാജൽ അഗർവാളാണ് അഞ്ചാം സ്ഥാനത്ത്. നയൻതാര ആറും സായ് പല്ലവി ഏഴും കൃതി സനോൺ എട്ടും തൃഷ ഒൻപതും കത്രീന കൈഫ് പത്തും സ്ഥാനത്തെത്തി.

ആക്ഷൻ, റൊമാന്റിക് റോളുകളുമായി തിളങ്ങി നിൽക്കുകയാണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക സാമന്ത. സാ​മ​ന്ത​ ​അ​മ്മ​യാ​കാ​ൻ​ ​ഒ​രു​ങ്ങു​കയാണ്.​ ​സാ​മ​ന്ത​യ്ക്കും​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​രാ​ജ് ​നി​ധി​ ​മോ​രു​വി​നും​ ​ഈ വ​ർ​ഷം​ ​ഡി​സം​ബ​റി​ൽ​ ​ആ​ദ്യ​ ​ക​ൺ​മ​ണി​ ​ജ​നി​ക്കുമെ​ന്നാ​ണ് ​വി​വ​രം.​ ​


സാ​മ​ന്ത​യു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​'മാ​ ​ഇ​ന്റ​റി​ ​ബം​ഗാര"​ ​ത്തിന്റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​താ​രം​ ​ഗ​ർ​ഭി​ണി​ ​ആ​ണെ​ന്ന​ ​ത​ര​ത്തി​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ​ ​ശ​ക്ത​മാ​യ​ത്.​ വീ​ഡി​യോ​ക​ളി​ൽ​ ​സാ​മ​ന്ത​യ്ക്ക് ​നേ​രി​യ​ ​രീ​തി​യി​ൽ​ ​'ബേ​ബി​ ​ബം​ബ് ​"ദൃ​ശ്യ​മാ​യി​രു​ന്നു.​ ​


ദീ​ർ​ഘ​നാ​ള​ത്തെ​ ​പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ​ 2025​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​സാ​മ​ന്ത​യും​ ​രാ​ജ് ​നി​ധി​മോ​രു​വും​ ​വി​വാ​ഹി​ത​രാ​യ​ത്. ​ ​ദി​ ​ഫാ​മി​ലി​ ​മാ​ൻ​ 2,​ ​സി​റ്റാ​ഡ​ൽ,​ ​ഹ​ണി​ ​ബ​ണ്ണി​ ​തു​ട​ങ്ങി​യ​ ​ഹി​റ്റ് ​പ​ര​മ്പ​ര​ക​ളു​ടെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMANTHA RUTH PRABHU, POPULAR ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY