
എലിയും പാറ്റയും കാരണം 'ക്ഷ' വരയ്ക്കാത്തവർ ആരുമുണ്ടാവില്ല. ഇവയെ തുരത്താൻ നാം മാരക വിഷങ്ങളാണ് ഉപയോഗിക്കുന്നത്. എലിയും പാറ്റയും ചാവുമെങ്കിലും ഈ വിഷപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായിരിക്കും. ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്തതും വീട്ടിൽ നാം നിത്യവും ഉപയോഗിക്കുന്നതുമായ ചില വസ്തുക്കൾ ഉണ്ടെങ്കിൽ എലിയെയും പാറ്റയെയും എളുപ്പത്തിൽ തുരത്താം. പോക്കറ്റും ചോരില്ല.
കോൾഗേറ്റ് പല്ലുതേയ്ക്കാൻ മാത്രമല്ല
വീട്ടിനുള്ളിൽ ശല്യമുണ്ടാക്കുന്ന ചുണ്ടെലികളെ തുരത്താൻ കോൾഗേറ്റ് ഏറ്റവും മികച്ചതെന്നാണ് അനുഭവസ്ഥർ പറയുന്നത്. കോൾഗേറ്റിനൊപ്പം കപ്പലണ്ടി, മൈദ, ബേക്കിംഗ് സോഡ, കുരുമുളക് പൊടി എന്നിവയും ചേർക്കണം. കുരുമുളക് പൊടി ഇല്ലെങ്കിലും വലിയ കുഴപ്പമില്ല. കുറച്ച് കപ്പലണ്ടി എടുത്ത് ചെറുതായി ചതയ്ക്കുക. തീരെ പൊടിയാവേണ്ടതില്ല. തുടർന്ന് ഇതിലേക്ക് അല്പം കുരുമുളകുപൊടിയും ബേക്കിംഗ് സോഡയും മൈദയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്യാൻ അല്പം വെള്ളം ചേർക്കാവുന്നതാണ്. ചപ്പാത്തിക്ക് വേണ്ട പരുവമാകുമ്പോൾ ചെറിയ ഉരുകളാക്കി ഉരുട്ടി എടുക്കുക. ഇവയെ രാത്രി എലികൾ കൂടുതൽ ശല്യം ചെയ്യുന്ന സ്ഥലത്ത് വയ്ക്കുക. കുറച്ചുസമയം കഴിയുമ്പോൾ തന്നെ എലികൾ ചത്തുവീഴുന്നത് കാണാം.
പാരാസെറ്റമോൾ
എലിയെ കൊല്ലാനായി രണ്ട് പാരസെറ്റാമോൾ ഗുളികയാണ് വേണ്ടത്. കുറച്ച് ഗോതമ്പ് മാവ് എടുത്തശേഷം അതിലേക്ക് ഗുളിക മുഴുവൻ പൊടിച്ചുചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തശേഷം വെള്ളംചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴയ്ക്കുക. ശേഷം ചെറിയ ഉരുളകളാക്കി എലികൾ വരുന്ന സ്ഥലത്ത് വയ്ക്കുക. രാത്രിയാണ് ഇതിന് ബെസ്റ്റ് ടൈം.
കർപ്പൂരവും സാമ്പ്രാണിയും വാങ്ങിവച്ചോ
നാലോ അഞ്ചോ കർപ്പൂരവും ഒരു സാമ്പ്രാണിത്തിരിയും ഉണ്ടെങ്കിൽ പാറ്റകളെ തുരത്താനാവും. സാമ്പ്രാണിത്തിരിയിൽ കത്തുന്ന ഭാഗം കോലിൽ നിന്ന് വേർപെടുത്തുക. പിന്നീട് രണ്ടും നന്നായി പൊടിച്ചുചേർക്കുക. തുടർന്ന് വെള്ളംചേർത്ത് കുഴയ്ക്കുക. പഞ്ഞി ചെറുബോളുകളാക്കി ഇതിൽ മുക്കിയെടുക്കുക. ഈ ബോളുകളെ സ്ളാബുകളിലും മറ്റും വച്ചാൽ പാറ്റ ഏഴയലത്തുവരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
