തിരുവനന്തപുരം: കേരളസർവകലാശാല മാറ്റിവച്ച ഒന്നാം സെമസ്റ്റർ എം.എ./എം.എസ്സി./എം .കോം./എം.എസ്.ഡബ്ല്യു പരീക്ഷകൾ ഒക്ടോബർ 14ന് നടത്തും. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി ഇലക്ട്രോണിക്സ് പ്രായോഗിക പരീക്ഷകൾ 10, 11 തീയതികളിലായി അതത് കോളേജുകളിൽ നടത്തും.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ. (2006 സ്കീം, 2011 സ്കീം, 2015 സ്കീം, 2010 - 2015 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകളുടെ രജിസ്ട്രേഷനായി പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി അപേക്ഷകർ 10 മുതൽ 18 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബി.എ.റീവാലുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഇംഗ്ലീഷ് പഠനവകുപ്പിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിലേക്കുള്ള എസ്.ടി. വിഭാഗത്തിലെ സീറ്റ് ഒഴിവിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 10ന് രാവിലെ 11.30ന് പാളയം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തും. ഫോൺ - 9809538287
ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റുകളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി അപേക്ഷിച്ചവർക്കുള്ള അദാലത്ത് 13, 14, 15 തീയതികളിൽ നടത്തും.
പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ്- ഏഴാം എൻ.സി.എ. - എസ്.സി.സി.സി. (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് 10 ന് രാവിലെ 11 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നെറ്റ് വർക് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 137/2020) തസ്തികയിലേക്ക് 19 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ആരോഗ്യ വകുപ്പിൽ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ (കാറ്റഗറി നമ്പർ 549/2021) തസ്തികയിലേക്ക് 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം ജില്ലയിൽ പൊലീസ് കോൺസ്റ്റബിൾ (എ.പി.ബി.) (കാറ്റഗറി നമ്പർ 530/2019, 357/2020, 358/2020) തസ്തികയിലേക്ക് 11, 12, 13, 14, 15, 17, 18, 19, 20, 21, 25, 26 തീയതികളിൽ കേശവദാസപുരം എം.ജി. കോളേജ് ഗ്രൗണ്ട്, വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്, പേരൂർക്കട എസ്.എ.പി ക്യാമ്പ്, നാലാഞ്ചിറ മാർഇവാനിയോസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കണം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്,ആയുർവേദം, ഹോമിയോപ്പതി ഉൾപ്പെടെ കോഴ്സുകളിൽ പ്രശനത്തിന്സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികൾ അവരവരുടെ നീറ്റ് യു.ജി 2022 ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി സമർപ്പിക്കണം. ഒക്ടോബർ 12ന് വൈകിട്ട് നാല് വരെ വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം സമർപ്പിക്കാം. ഹെൽപ് ലൈൻ : 0471-2525300
കീം:താത്കാലിക കാറ്റഗറി ലിസ്റ്റ്
തിരുവനന്തപുരം: 2022 ലെ എൻജിനീയറിംഗ്, ആർക്കിടെക്ടർ പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് www.deekeralagov.in ൽ പ്രസിദ്ധീകരിച്ചു. കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ceekinfo.cee@kerala.gov.in എന്ന ഈമെയിലിൽ ഇന്ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് 0471-2525300
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ആർ.സി.സിയിലേക്കും സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലേക്കും പി.ജി.മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 10 മുതൽ 13ന് വൈകിട്ട് 3 മണിയ്ക്കകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |