SignIn
Kerala Kaumudi Online
Friday, 23 October 2026 5.51 PM IST

കേരള സർവകലാശാല പരീക്ഷാഫലം

ee

ആറാം സെമസ്റ്റർ, മേയ് 2022 കരിയർ റിലേറ്റഡ് ബി കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്സിചാൻസ് - 2015 & 2016 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഹിന്ദി (വിദൂരവിദ്യാഭ്യാസം - റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടും നാലും സെമസ്റ്റർ പി.ജി. പ്രോഗ്രാമുകളുടെ (ന്യൂജനറേഷൻ പ്രോഗ്രാമുൾപ്പെടെ) പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ മാറ്റിവച്ചു.

ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി കോം. (ന്യൂജറനേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകൾ), നവംബർ 2022 (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ) പരീക്ഷ നീട്ടിവച്ചു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.


ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർസയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. എന്നീ വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ 2018 സ്‌കീം ആറാം സെമസ്റ്റർ, ജൂൺ 2022 ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷകൾ 29 മുതൽ നടത്തും

രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഡിസംബർ 1, 2, 6 തീയതികളിൽ നടത്തും

2007 സ്‌കീം - 2008 & 2009 അഡ്മിഷൻ ബി.ബി.എ. റീസ്ട്രക്‌ച്ചേർഡ് കോഴ്സിന് അനുവദിച്ചിട്ടുളള മേഴ്സിചാൻസ് പ്രകാരം നടത്തേണ്ട ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾക്കുളള അപേക്ഷകൾ അതതു കോളേജുകളിലെ പ്രിൻസിപ്പൽമാർക്ക് ഡിസംബർ 10 നകം നൽകണം. നിശ്ചിത മേഴ്സിചാൻസ് ഫീസ് - പേപ്പറുകളുടെ എണ്ണം മൂന്നോ അതിൽ കുറവോ ആയാൽ 7500 രൂപയും പേപ്പറുകളുടെ എണ്ണം മൂന്നിൽകൂടുതലാണെങ്കിൽ ഓരോ പേപ്പറിനും 2500 രൂപയും അടയ്ക്കണം.

ഒന്നാം സെമസ്റ്റർ (പെയിന്റിംഗ് & സ്‌കൾപ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ 2 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ ഡിസംബർ 8 വരെയും അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ., ബി.കോം., ബി.ബി.എ., ബി.എൽ.ഐ.എസ്സി. - 2021 അഡ്മിഷൻ) അസൈൻമെന്റുകൾ 30, ഡിസംബർ 1 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.

വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ഡിസംബർ 2 മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം. (എസ്.ഡി.ഇ. - റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ), പരീക്ഷാഹാൾടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA