SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.46 PM IST

ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാം: മന്ത്രി

tree

തിരുവനന്തപുരം: വനാതിർത്തിയോട് ചേർന്ന പട്ടയഭൂമിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങൾ മുറിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഭവന നിർമ്മാണത്തിന് തടസമായ മരങ്ങളും മുറിക്കാൻ അനുവദിക്കുന്നുണ്ട്. ആദിവാസി സെറ്റിൽമെന്റുകളിലെ കൈവശക്ക നട്ട പ്ലാവ്,ആഞ്ഞിലി മരങ്ങൾ മുറിക്കാൻ വനാവകാശ കമ്മിറ്റിയുടെ ശുപാർശപ്രകാരം അനുമതി നൽകുന്നുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർക്കും മരങ്ങൾ മുറിക്കാൻ അനുമതി നൽകാം. റവന്യു,വനം വകുപ്പുകൾ ചർച്ച നടത്തി മരംമുറിയിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് പ്രമോദ് നാരായണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA