SignIn
Kerala Kaumudi Online
Friday, 15 May 2026 4.07 PM IST

ഈ രാശിയിൽ ജനിച്ച പുരുഷന്മാരോട് സ്ത്രീകൾക്ക് പെട്ടെന്ന് ആകർഷണം തോന്നും

viswasam

ഓരോ രാശിയിൽ ജനിച്ചവർക്കും ചില പ്രത്യേകതകളുണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ജനിച്ച സമയമനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ടാകുന്നതാണ്. എന്നിരുന്നാലും ഇവരിലെ പൊതു സ്വഭാവങ്ങൾ പ്രവചിക്കാൻ കഴിയുമെന്നാണ് പണ്ഡിതന്മാർ പറയുന്നത്.

ചില രാശികളിൽ ജനിച്ച പുരുഷന്മാരുടെ വ്യക്തിത്വത്തിൽ സ്ത്രീകൾ പെട്ടെന്ന് ആകൃഷ്ടരാകുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ആകൃഷ്ടരാകുക എന്നതുകൊണ്ട് പ്രണയം മാത്രമല്ല ഉദ്ദേശിക്കുന്നത്. ഇവരുടെ സ്വഭാവത്തിലെ പ്രത്യേകതകൾ കാരണം ഏതൊരാൾക്കും ഇഷ്ടം തോന്നുന്നതാണ്. ഈ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച പുരുഷന്മാര്‍ നല്ല ശരീരഘടനയുള്ളവരാകും. നീതിബോധമുള്ളവരും, ആദര്‍ശ ധീരരും, കലകളില്‍ താല്‍പര്യമുള്ളവരുമായ ഇവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തികളായിരിക്കും. ബന്ധങ്ങള്‍ക്ക് വളരെ മുന്‍ഗണന നല്‍കുന്ന ഇവര്‍ മൃദുല ഹൃദയത്തിനുടമകളായിരിക്കും. കൂടാതെ കാരുണ്യമുള്ള ഇവരില്‍ പെണ്‍കുട്ടികള്‍ വേഗത്തില്‍ ആകൃഷ്ടരാകാറുണ്ട്.

തുലാം
തുലാം രാശിയില്‍ ജനിച്ച പുരുഷന്മാര്‍ നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരാണ്. തിന്മകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നവരാണ് ഇവര്‍. കുടുംബത്തെയും സൗഹൃദങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും അവരുടെ കൂടെ നില്‍ക്കുന്നവരുമാണ്. മറ്റുള്ളവര്‍ എന്ത് മോശം കാര്യങ്ങള്‍ പറഞ്ഞാലും പ്രചരിപ്പിച്ചാലും അതിലൊന്നും തളരുന്നവരല്ല ഈ രാശിക്കാര്‍. നല്ല സമ്പാദ്യശീലം ഇവരുടെ ഒരു സവിശേഷതയാണ്. പൊതുവെ സ്ത്രീകള്‍ക്ക് ഈ രാശിയിലെ പുരുഷന്മാരോട് പ്രത്യേക താല്‍പര്യം തോന്നാറുണ്ട്.

മകരം

ആരെയും ആകർഷിക്കുന്ന സ്വഭാവക്കാരാണ് ഈ രാശിയിൽ ജനിച്ച പുരുഷന്മാർ. ശാസ്ത്രം, ചരിത്രം തുടങ്ങിയവയിൽ അതീവ താൽപ്പര്യമുള്ള ഇവർ എല്ലാവരോടും കാരുണ്യത്തോടെ പെരുമാറുന്ന സ്വഭാവക്കാരാണ്. ഈ സവിശേഷതകൾ കാരണമാണ് സ്ത്രീകൾക്ക് ഇവരോട് ആകർഷണം തോന്നുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VISWASAM, ASTRO, ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY