SignIn
Kerala Kaumudi Online
Wednesday, 13 May 2026 7.38 AM IST

കൂടെയുള്ളവരെക്കുറിച്ച് മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും, അയാൾക്ക്‌ ബന്ധങ്ങളുടെ വിലയറിയാം; ജീവിതത്തിൽ അഭിനയിക്കാനറിയില്ലെന്ന്‌ അഭിലാഷ് പിള്ള

Increase Font Size Decrease Font Size Print Page
unnimukundan

യൂട്യൂബറുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന് നേരെയുള്ള ചിലരുടെ വിമർശനങ്ങൾ തുടരുന്നതിനിടെ നടന് പിന്തുണയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഉണ്ണിയ്ക്ക് സിനിമയിൽ മാത്രമേ അഭിനയിക്കാനറിയൂവെന്നും, ജീവിതത്തിൽ അഭിനയിക്കാനറിയില്ലെന്നും അഭിലാഷിന്റെ കുറിപ്പിൽ പറയുന്നു. ബന്ധങ്ങളുടെ വില ഉണ്ണി മുകുന്ദന് നന്നായി അറിയാമെന്നും കൂടെയുള്ളവരെക്കുറിച്ച് മോശമായി സംസാരിച്ചാൽ അദ്ദേഹം ഇനിയും പ്രതികരിക്കുമെന്നും തിരക്കഥാകൃത്ത് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

With u brother Unni Mukundan

സ്വന്തം കുടുംബത്തെയും, സ്വന്തം കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി ഇന്നലെ പ്രതികരിച്ചത്, ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകും, ഇത്രയും കുടുംബങ്ങൾ തിയേറ്ററിൽ എത്തുന്ന അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷം ഒരു സിനിമ കാണാൻ കുടുംബങ്ങൾ ഒന്നായി തീയേറ്ററിൽ വരാൻ മാളികപ്പുറം കാരണമായി, ഇത് ഒരു മോശം സിനിമ ആക്കാൻ കുറച്ചു ആളുകൾ ശ്രമിക്കുന്നതിന്റെ ഫലമാണ് ഇന്നലെ നടന്ന സംഭവം. ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു ദിവസം മാളികപ്പുറം സിനിമയുമായി പൊട്ടി മുളച്ചതല്ല, അയാളുടെ വർഷങ്ങളായിയുള്ള കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് ഇന്നത്തെ ഈ താര പദവി, കുറച്ചു നാളായി ഉണ്ണിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഞാൻ ഉണ്ണി എന്താണ് എങ്ങനെയാണ് എന്ന് വ്യക്തമായി അറിയാവുന്ന ഒരാൾ ആ ഉറപ്പിൽ ഞാൻ പറയുന്നു കൂടെയുള്ളവരെക്കുറിച്ച് മോശമായി ആരേലും സംസാരിച്ചാൽ ഉണ്ണി പ്രതികരിക്കും അത് മനുഷ്യസഹചമാണ് കാരണം അയാൾക്ക്‌ ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയിൽ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല.

സിനിമ മേഖലക്ക് തന്നെ ഒരു മാറ്റാം കൊണ്ടുവരാൻ മാളികപ്പുറം സിനിമക്ക് കഴിഞ്ഞു എന്നതിന്റെ തെളിവ് ആണ് 28 ദിവസമായിത്തും തിയേറ്ററിൽ കാണുന്ന ജനത്തിരക്ക് .ഉണ്ണിയോടും ഈ സിനിമയുടെ വിജയത്തിനോടും ഇത്രക്ക് കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു അത് ഇനി നശിപ്പിക്കാൻ ശ്രമിച്ചു സമയം കളയണ്ട.

TAGS: UNNI MUKUNDAN, MALIKAPPURAM MOVIE, ABHILASH PILLAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY