
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യപന്ന ‘മേള’യുടെ പുതിയ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ദീപാവലി ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പോസ്റ്റർ ചിത്രത്തിന്റെ മാസ് എന്റർടെയ്നർ സ്വഭാവത്തെ കുറിച്ച് പ്രേക്ഷകരുടെ കൗതുകവും വർധിപ്പിക്കുന്നു. മാസ് ലുക്കിൽ കറുത്ത വേഷത്തിൽ നടുവിലെ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ ചുറ്റി ചിത്രത്തിലെ സഹതാരങ്ങളെയും കാണാം.
പോസ്റ്റർ പങ്ക് വച്ചതിനൊപ്പം പുറത്ത് വിട്ട, വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ശ്രദ്ധ നേടി. മമ്മൂട്ടിയുടെ ആക്ഷനും കോമഡിയും മാസ് പ്രകടനങ്ങളും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് എന്റർടെയ്നറായ മേളയുടെ ചിത്രീകരണം പുരോഗമിക്കുന്നു . സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രം ആണിത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഒ. ബി, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, എഡിറ്റർ- ബ്ലെസ് തോമസ്, അടുത്ത വർഷം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം പ്രദർശനത്തിന് എത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |