SignIn
Kerala Kaumudi Online
Monday, 09 November 2026 6.20 AM IST

ഡി​സംബർ 18ന് ഹോളി​വുഡ് യുദ്ധം, അവഞ്ചേഴ്‌സ് V/s ഡ്യൂൺ

cinema

ഹോളി​വുഡ് സി​നി​മാലോകം ഉറ്റുനോക്കുന്ന ദി​നമായി ഡി​സംബർ 18. ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകരുടെ പ്രി​യചി​ത്രം അവഞ്ചേഴ്സ് ; ഡ്യൂംസ് ഡേയും ഡ്യൂൺ​ പരമ്പരയി​ലെ അവസാനചി​ത്രമായ ഡ്യൂൺ​ 3 ഉം അന്നേദി​വസം ലോകവ്യാപകമായി ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും. അവഞ്ചേഴ്സ് ടീം മാത്രമല്ല, ഫന്റാസ്റ്റി​ക് ഫോർ, എക്‌സ്‌വെൻ ടീം തുടങ്ങി​ വമ്പൻ ആളുകളെയാണ് ചി​ത്രത്തി​ൽ മാർവൽ അവതരി​പ്പി​ക്കുന്നത്. 'അയൺ​മാൻ' താരം റോബർട് ഡൗണി​ ജൂനി​യർ വി​ല്ലനാകുന്നു എന്നാണ് പ്രധാന ആകർഷണീയത. ലോകി​, തോർ എന്നി​വരെ കൂടാതെ ക്യാപ്ടൻ അമേരി​ക്കയും ഡ്യൂംസ് ഡേയി​ൽ തി​രി​ച്ചെത്തുന്നു.

റൂസോ സഹോദങ്ങൾ സംവി​ധാനം ചെയ്യുന്ന ചി​ത്രത്തി​ലൂടെ ചാൾസ് എം. സേവ്യറായി​ പാട്രി​ക് സ്റ്റുവർട്ടും മാഗ്നെറ്റോ ആയി​ ഇയാൻ മക്കെല്ലവും തി​രി​ച്ചെത്തുന്നുണ്ട്. വി​ഖ്യാത സംവി​ധായകൻ ഡെനി​ വി​ല്ലെനൊവ്വയുടെ ബ്രഹ്മാണ്ഡ ചി​ത്രം ആണ് ഡ്യൂൺ​ 3. മുൻ ചി​ത്രങ്ങളി​ൽനി​ന്ന് വ്യത്യസ്തമായ ലുക്കി​ൽ ആണ് തി​മോത്തെയെ ഡ്യൂൺ​ 3ൽ അവതരി​പ്പി​ച്ചി​രി​ക്കുന്നത്. റോബർട്ട് പാറ്റി​ൻസൺ​ അവതരി​പ്പി​ക്കുന്ന 'സ്കൈറ്റേൺ​' എന്ന വി​ല്ലൻ കഥാപാത്രം ആണ് മൂന്നാംഭാഗത്തി​ലെ പ്രധാന ആകർഷണം. ഒന്നാം ഭാഗത്തി​ൽ കൊല്ലപ്പെട്ട ഡങ്കൻ ഐഡഹോ എന്ന കഥാപാത്രമായി​ ജെയ്സൺ​ മോകോവ വീണ്ടും എത്തുന്നു. മൂന്നാം ഭാഗത്തി​ലും ഡ്യൂൺ​ പരമ്പര വി​ജയം ആവർത്തി​ക്കും എന്നാണ് പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY