SignIn
Kerala Kaumudi Online
Monday, 09 November 2026 6.20 AM IST

ദീപാവലി ആഘോഷിച്ച് മൂക്കുത്തി അമ്മനും സഹോദരിമാരും

sss

നയൻതാര നായികയായി സുന്ദർ സിയുടെ സംവിധാനത്തിൽഎത്തിയ മൂക്കുത്തി അമ്മൻ 2 – മഹാശക്തി തിയേറ്ററുകളിൽ വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിലെ പ്രധാന ഭാഗങ്ങളിൽ നിറഞ്ഞുനിന്ന ഖുശ്ബു സുന്ദറിന്റെയും സ്നേഹയുടെയും സാന്നിധ്യം വെളിപ്പെടുത്തി ദീപാവലി സ്പെഷ്യൽ പോസ്റ്റർ. മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ഇരുവരും ചിത്രത്തിൽ തിളങ്ങുന്നത്. 24 മണിക്കൂറിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 71.75K ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ബുക്കിംഗ് ആരംഭിച്ച ദിവസം മുതൽ ഓരോ മണിക്കൂറിലും ട്രെൻഡിംഗിലാണ് മൂക്കുത്തി അമ്മൻ 2 – മഹാശക്തി . വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സുന്ദർ സിയാണ്. സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴ . ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്. തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഭാവന റിലീസാണ് കേരളത്തിൽ വിതരണം. പി.ആർ.ഒ: പ്രതീഷ് ശേഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOOKUTHI AMMAN, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY