SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.29 AM IST

നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ

aneesh

പത്തനംതിട്ട : 17വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പിടികൂടി പന്തളം പൊലീസ്. മാവേലിക്കര സ്വദേശി അനീഷിനെയാണ് (39) ഇന്നലെ രാവിലെ വീടിനടുത്തു നിന്ന് പൊലീസ് പിടികൂടിയത്. പന്തളം സ്റ്റേഷനിലേതു കൂടാതെ മറ്റു പൊലീസ് സ്റ്റേഷനുകളിലായി നാല്‌ മോഷണക്കേസുകളിലും മാവേലിക്കര പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്.കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.മോഷണത്തിനുശേഷം സ്ഥലം വിട്ട അനീഷിനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പന്തളം പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നിർദേശപ്രകാരം നടത്തിയ സാഹസിക നീക്കത്തിലൂടെയാണ്‌ മോഷ്ടാവിനെ കുടുക്കാനായത്. ഒരാഴ്ചയായി ഇയാൾ നാട്ടിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വേഷം മാറി സ്ഥലത്ത് തങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടച്ചത്. സി.പി.ഓമാരായ എസ്.അൻവർഷ , കെ.ആർ രാജേഷ്, കൃഷ്ണദാസ് എന്നിവർ ചേർന്ന സംഘമാണ്‌ മോഷ്ടാവിനെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY