SignIn
Kerala Kaumudi Online
Tuesday, 09 June 2026 5.26 AM IST

പൊലീസ് നടപടി സ്വാഗതാർഹം

police

സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടി സ്വീകരിക്കുമെന്നുള്ള കേരള പൊലീസിന്റെ പ്രഖ്യാപനം തികച്ചും സ്വാഗതാർഹമാണ്. ഇത്തരം സന്ദർഭങ്ങൾ ഏറെയും ഉണ്ടാവുന്നത് സെലിബ്രിറ്റികളായവരുടെ മരണവീടുകളിലാണ്. ഇക്കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്‌ത നടൻ സലിംകുമാറിന്റെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചപ്പോൾ മൊബൈൽ ഫോണും ഉയർത്തിപ്പിടിച്ച് ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഒരുകൂട്ടം ആളുകൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ തീർത്തും അസഹനീയമായിരുന്നു. വൈകിയാണെങ്കിലും കേരള പൊലീസ് എടുത്ത തീരുമാനം അഭിനന്ദനീയമാണ്. സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെയുള്ള നടപടികൾ കർശനമാക്കണം.

എ.കെ. അനിൽകുമാർ,
നെയ്യാറ്റിൻകര

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY