ദേശീയപാത ആറ് വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. നല്ല റോഡുകൾ വരുമ്പോൾ സ്വാഭാവികമായും അതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗതയും ഉയരും. ദീർഘനേരത്തേക്ക് വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ ഉറങ്ങാതെ വാഹനം ഒടിക്കുന്നതിന് റോഡുകളിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ഇടയ്ക്കിടയ്ക്ക് റംബിൾ സ്ട്രിപ്പുകൾ റോഡ് പ്രതലത്തിൽ നിർമ്മിക്കണം. ഉറങ്ങിപ്പോകുന്ന അല്ലെങ്കിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ ഉണർത്താനും, അപകടങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും..
ആർ.ജിഷി,
കൊട്ടിയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |