SignIn
Kerala Kaumudi Online
Monday, 11 May 2026 4.53 PM IST

ദീപസ്‌തംഭത്തിന് ചുവട്ടിൽ ഒരു ആമയുടെ ശില്പം സ്ഥാപിച്ചിരിക്കുന്നത് എന്തിനെന്ന് അറിയാമോ?​

Increase Font Size Decrease Font Size Print Page
deepastambham

ഹൈന്ദവ വിശ്വാസികൾ പലരും ക്ഷേത്രദർശനം മുടക്കാറില്ല. ആഴ്‌ചയിലെ ഓരോ ദിവസങ്ങളിൽ പാലിക്കേണ്ട വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തുന്നവർ നിരവധിയാണ്. എന്നാൽ ക്ഷേത്രദർശനം എങ്ങനെ നടത്തണം എന്നത് സൂചിപ്പിക്കുന്ന വലിയൊരു സൂചകം മിക്ക ക്ഷേത്രങ്ങളുടെയും മുന്നിലുള്ളത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. മഹാക്ഷേത്രങ്ങൾക്ക് മുന്നിൽ തീർച്ചയായും ഇത് കാണാനാകും. മഹാക്ഷേത്രങ്ങളിൽ ചുറ്റുവിളക്ക് പതിവുണ്ട്. അതുപോലെ പതിവുള്ള ഒന്നാണ് വലിയ ദീപസ്‌തംഭവും. പലനിലകളിലായുള്ള വലിയ വിളക്ക് തന്നെയാണിത്.

ദീപസ്‌തംഭത്തിന് ചുവട്ടിൽ ഒരു ആമയുടെ രൂപം മിക്കപ്പോഴും നമുക്ക് കാണാനാകും. ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആരും ആലോചിച്ചിട്ടുണ്ടാകില്ല. ഒരു ക്ഷേത്രത്തിൽ പോകുന്ന മനുഷ്യന് വളരെ ആവശ്യമുള്ള ഒന്നാണ് ശ്രദ്ധ. സ്വന്തം മനസിനുള്ളിലേക്ക് അയാൾ നോക്കേണ്ടതുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്. ഇതിലൂടെ അയാൾക്ക് തന്റെ ഉള്ളിലെ യഥാർത്ഥ അറിവിനെക്കുറിച്ച് മനസിലാക്കാനാകും. ഏകാഗ്രതയോടെ മനസിനെ ഉള്ളിലേക്ക് വലിക്കുന്ന ഈ രീതി ആമ അതിന്റെ കൈകാലുകളും തലയും ശത്രുക്കളിൽ നിന്ന് രക്ഷക്കായി ഉള്ളിലേക്ക് വലിക്കുന്നതിന് സമമാണ്. കാഴ്‌ച,​ കേൾവി എന്നിവ വഴി പുറമേ നിന്നുള്ള അറിവിനെ ഒഴിവാക്കി ഉള്ളിലെ അറിവിലേക്ക് മനുഷ്യൻ മാറാനും അതുവഴി തികഞ്ഞ ശ്രദ്ധയും ഭക്തിയും ആരാധനയിൽ കൊണ്ടുവരാനും ആ വ്യക്തിക്ക്‌ മാനസികമായി തിളങ്ങാനും കഴിയും. ഇതിനെ പ്രതിനിധീകരിക്കുന്നതാണ് കൊടിവിളക്കും അതിനുചുവട്ടിലെ കൂർമ്മ രൂപവും.

മഹാവിഷ്‌ണുവിന്റെ രണ്ടാമത് അവതാരമായ കൂർമ്മത്തെ സൂചിപ്പിക്കുന്നതാണിത് എന്നും വിശ്വാസമുണ്ട്. കൊടിവിളക്കിന് ചുവട്ടിൽ ആമ എന്ന പോലെ മനുഷ്യമനസിന്റെ ഏറ്റവും ചുവട്ടിൽ ശക്തമായ ഭക്തി കുടികൊള്ളുന്നു എന്നും അർത്ഥമുണ്ട്.

TAGS: RITUALS, DEEPASTAMBHAM, TORTOISE, SHAPE, REASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL