SignIn
Kerala Kaumudi Online
Monday, 11 May 2026 11.00 AM IST

കിടപ്പുമുറിയിൽ അലമാരയുണ്ടോ? കോടീശ്വരന്മാരാകാൻ മറ്റൊന്നും വേണ്ട, ഈ മാർഗം പരീക്ഷിക്കൂ

Increase Font Size Decrease Font Size Print Page
bedroom

വീട് വയ്‌ക്കുമ്പോൾ വാസ്‌തു നോക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. എന്നാൽ, വീട് വയ്‌ക്കുമ്പോൾ മാത്രമല്ല, അതിനുള്ളിലെ ഓരോ സാധനങ്ങൾ വയ്‌‌ക്കുമ്പോഴും വാസ്‌തുവിന് പ്രാധാന്യമുണ്ട്. വീട്ടിലെ പ്രധാനപ്പെട്ട വസ്‌തുവാണ് അലമാര. വിലപിടിപ്പുള്ള വസ്‌തുക്കളും പണവുമെല്ലാം പലരും ഇതിലാണ് സൂക്ഷിക്കുന്നത്. വീടിനുള്ളിൽ അലമാര വയ്‌ക്കുമ്പോൾ വാസ്‌തുപ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അലമാരയും നിങ്ങളുടെ സാമ്പത്തികവും തമ്മിൽ വാസ്‌തുശാസ്‌ത്രപ്രകാരം ബന്ധമുണ്ട്. അലമാര കൃത്യസ്ഥാനത്ത് വച്ചാൽ ധനവരവ് വർദ്ധിക്കുമെന്നാണ് വിശ്വാസം.

മാത്രമല്ല, നിങ്ങളുടെ പണം അമിതമായി ചെലവായി പോകുന്നതിനുള്ള പ്രധാന കാരണവും അലമാരയുടെ സ്ഥാനം ശരിയല്ലാത്തതാവാം എന്നും വിശ്വാസമുണ്ട്. ഇതിനെല്ലാം എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങളുണ്ട്. പണച്ചെലവില്ലാത്തതിനാൽ വാസ്‌തുവിൽ വിശ്വാസമില്ലാത്തവർക്കും ഇത് പരീക്ഷിക്കാം.

മുറിയുടെ തെക്ക് - പടിഞ്ഞാറ് കോണിൽ വേണം പണം സൂക്ഷിക്കുന്ന അലമാര വയ്‌ക്കാൻ. അലമാര തുറക്കുമ്പോൾ അത് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലേക്ക് ദർശനം നൽകുന്ന രീതിയിൽ വയ്‌ക്കുന്നത് വളരെ നല്ലതാണ്. ഇത് കുബേരന്റെ അനുഗ്രഹം ലഭിക്കാൻ കാരണമാകുമെന്നാണ് ശാസ്‌ത്രം പറയുന്നത്. അതിനാൽ, ഇതേ രീതിയിൽ അലമാര വച്ചുകഴിഞ്ഞാൽ നിങ്ങളുടെ വരുമാനം ഒരിക്കലും അനാവശ്യമായി ചെലവായിപ്പോകില്ല. മാത്രമല്ല, അപ്രതീക്ഷിത മാർഗങ്ങളിലൂടെ പണം നിങ്ങളെ തേടിയെത്തുന്നത് കാണാം. ചെലവ് കൂടിയാൽപ്പോലും അതിനനുസരിച്ച് നിങ്ങൾക്ക് പണം ലഭിക്കും.

TAGS: VASTHU, BEDROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL