SignIn
Kerala Kaumudi Online
Monday, 15 June 2026 1.36 AM IST

ഈ ചെടി വീട്ടിലുണ്ടോ? ഇങ്ങനെ ചെയ്താൽ പണം ഒഴുകിയെത്തും

loop

ഈ കാലഘട്ടത്തിൽ മിക്ക വീടുകളിലും മണി പ്ലാന്റ് വയ്ക്കാറുണ്ട്. എന്നാൽ വാസ്തുശാസ്ത്രം അനുസരിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ള ചെടിയാണ് മണി പ്ലാന്റ്. ഇവ ശരിയായ ദിശയിൽ വച്ച് പരിപാലിച്ചാൽ വീട്ടിൽ ഭാഗ്യം കൂടുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. എന്നാൽ ചെറിയ അശ്രദ്ധപോലും വലിയ ദോഷത്തിന് കാരണമാകുന്നു. അതിൽ പ്രധാനമാണ് ദിശ.

മണി പ്ലാന്റ് ഒരിക്കലും വടക്കുകിഴക്ക് (ഇഷാന കോൺ) വയ്ക്കരുത്. വാസ്തു പ്രകാരം ഈ ദിശ ഈ ചെടിക്ക് പ്രതികൂലമായി കണക്കാക്കുപ്പെടുന്നു. എപ്പോഴും തെക്കുകിഴക്ക് (അഗ്നേയ കോൺ) വയ്ക്കുന്നതാണ് നല്ലത്. ഇവിടെ മണി പ്ലാന്റ് വച്ചാൽ തടസങ്ങൾ നീങ്ങുന്നുവെന്നാണ് വിശ്വാസം. മണി പ്ലാന്റ് ചെടിയുടെ വള്ളികൾ ഉയരത്തിലേക്ക് എത്തുന്തോറും നിങ്ങളുടെ പുരോഗതി ഉയരും. അതിന്റെ വള്ളികൾ നിലത്തുകൂടി ഇഴഞ്ഞുനീങ്ങാതിരിക്കാൻ ശ്രദ്ധിക്കണം.

മണി പ്ലാന്റിൽ കാണുന്ന വാടിയതും ഉണങ്ങിയതുമായ ഇലകൾ സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയാണെന്നാണ് വിശ്വാസം. നിങ്ങളുടെ മണി പ്ലാന്റിന്റെ ഇലകൾ മഞ്ഞനിറമാകുകയാണെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. ഉണങ്ങിയ ഇലകൾ വീട്ടിലെ പോസിറ്റീവ് എനർജി ആഗിരണം ചെയ്യുന്നു. വാസ്തുപ്രകാരം നീല ഗ്ലാസ് കുപ്പിയിലോ കളിമൺ കലത്തിലോ മണി പ്ലാന്റ് നടുന്നതാണ് ഏറ്റവും ശുഭകരം. പ്ലാസ്റ്റിക് പാത്രത്തിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക.

മണി പ്ലാന്റ് നനയ്ക്കുമ്പോൾ അതിൽ രണ്ട് തുള്ളി പച്ച പാൽ ചേർക്കുക. അങ്ങനെ ചെയ്യുന്നത് വീട്ടിലേക്ക് സമ്പത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് വാസ്തുവിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU TIPS, MONEY PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL