SignIn
Kerala Kaumudi Online
Sunday, 26 July 2026 4.49 AM IST

മറക്കാം വേദനകൾ

p13902016

പ്രാ​ർ​ത്ഥ​ന​പോ​ലെ​ ​പു​ഞ്ചി​രി​ ​പൊ​ഴി​യു​ന്ന​ ​മു​ഖ​ത്ത് ​ഓ​ള​മി​ടു​ന്ന​ ​സാ​ന്ത്വ​ന​ഭാ​വ​ങ്ങ​ൾ​ക്ക് ​എ​ല്ലാ​ ​വേ​ദ​ന​ക​ളെ​യും​ ​അ​ക​റ്റി​നി​റു​ത്താ​നാ​കു​മെ​ന്ന് ​ഈ​ ​പു​രോ​ഹി​ത​ന്റെ​ ​അ​രി​കി​ലെ​ത്തു​ന്ന​വ​ർ​ ​തി​രി​ച്ച​റി​യു​ന്നു.​ ​വേ​ദ​ന​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​മോ​ച​ന​ത്തി​ലൂ​ടെ​ ​ഓ​രോ​ ​രോ​ഗി​യും​ ​പു​ന​ർ​ജ​ന്മ​ത്തി​ന്റെ​ ​പൊ​രു​ള​റി​യു​മ്പോ​ഴാ​ണ് ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്റെ​ ​ദൗ​ത്യം​ ​സ​ഫ​ല​മാ​കു​ക​യെ​ന്ന് ​മ​റ്റാ​രും​ ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും​ ​അ​മേ​രി​ക്ക​ക്കാ​ർ​ ​പ​റ​യും.​ ​പു​രോ​ഹി​ത​നാ​യ​ ​ഈ​ ​ഡോ​ക്ട​ർ​ ​ദൈ​വ​ശാ​സ്ത്ര​ത്തെ​യും​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തെ​യും​ ​ചേ​ർ​ത്തു​നി​റു​ത്തി​ ​രോ​ഗി​ക​ൾ​ക്കു​ ​മു​ന്നി​ലി​രി​ക്കു​മ്പോ​ൾ​ ​ചി​കി​ത്സ​ ​വേ​റി​ട്ട​ ​അ​നു​ഭ​വ​മാ​കു​ന്നു.​ ​ശ​സ്ത്ര​ക്രി​യ​യ്ക്കു​ ​മു​ൻ​പ് ​രോ​ഗി​ക​ളെ​ ​മ​യ​ക്കു​ന്ന​ ​അ​ന​സ്‌​തേ​ഷ്യോ​ള​ജി​സ്റ്റാ​ണെ​ങ്കി​ലും,​ ​പ്ര​തീ​ക്ഷ​ക​ളു​ടെ​ ​പു​ല​രി​യി​ൽ​ ​അ​വ​രെ​ ​ഉ​ണ​ർ​ത്തു​ന്ന​ ​സ്‌​നേ​ഹ​സ്പ​ർ​ശ​മാ​ണ് ​കു​ന്ന​ത്ത് ​പി.​ ​ഗീ​വ​ർ​ഗീ​സ് ​എ​ന്ന​ ​അ​പൂ​ർ​വ​ ​പ്ര​തി​ഭ.​ ​സാ​ന്ത്വ​ന​ ​ചി​കി​ത്സ​കൊ​ണ്ട് ​അ​മേ​രി​ക്ക​ക്കാ​രെ​ ​വി​സ്മ​യി​പ്പി​ച്ച​ ​ഈ​ ​കോ​ത​മം​ഗ​ലം​ ​സ്വ​ദേ​ശി​ 90ാം​ ​വ​യ​സി​ൽ​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​പു​തി​യ​ ​നി​യോ​ഗ​ത്തി​ന്റെ​ ​തി​ര​ക്കി​ലാ​ണ്.​ ​ശാ​സ്ത്ര​ത്തി​ന്റെ​യും​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​വ്യാ​ഖ്യാ​ന​ങ്ങ​ളേ​ക്കാ​ൾ,​ ​മൗ​ന​ത്തി​ലൊ​ളി​പ്പി​ച്ച​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ഭാ​ഷ​ ​ഒ​രു​ ​നോ​ട്ട​ത്തി​ലൂ​ടെ​ ​പ​ക​ർ​ന്നു​ത​രു​ന്നു​ ​ഈ​ ​അ​മേ​രി​ക്ക​ൻ​ ​മ​ല​യാ​ളി.
വ​ച​ന​ങ്ങ​ളു​ടെ​ ​വ​ര​പ്ര​സാ​ദ​മു​ള്ള​ ​ജീ​വി​തം​ ​വൈ​ദ്യ​ശാ​സ്ത്ര​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി​ ​അ​ർ​പ്പി​ച്ച​ ​ഇ​ദ്ദേ​ഹം​ ​ലാ​ഭ​ക്ക​ണ​ക്ക് ​നോ​ക്കി​ ​ഇ​ന്നു​വ​രെ​ ​ചി​കി​ത്സി​ച്ചി​ട്ടി​ല്ല.​ ​ജീ​വ​കാ​രു​ണ്യ​മാ​ക​ണം​ ​ജീ​വി​ത​ല​ക്ഷ്യ​മെ​ന്നു​ ​ക​രു​തു​ന്ന​ ​ഇ​ദ്ദേ​ഹ​ത്തെ,​​​ ​വി​ശ്വ​സ്ത​രെ​ന്നു​ ​കു​രു​തി​യ​ ​പ​ല​രും​ ​ച​തി​ക്കു​ഴി​ക​ളി​ൽ​ ​വീ​ഴ്ത്തി​ ​പ​ണം​ ​ത​ട്ടി​യെ​ങ്കി​ലും​ ​നി​രാ​ശ​യി​ല്ല.​ ​നാ​ട്ടി​ലെ​ ​പ​ദ്ധ​തി​ക​ൾ​ ​വി​ശ്വ​സി​ച്ച് ​ഏ​ൽ​പി​ച്ച​ ​ചി​ല​രാ​ണ് ​ച​തി​ച്ച​ത്.​ ​സ​ത്യ​മു​ള്ള​ ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​ദൈ​വം​ ​ഫ​ലം​ ​ത​രു​മെ​ന്ന​ ​വി​ശ്വാ​സ​മാ​ണ് ​ക​രു​ത്ത്.
കോ​ത​മം​ഗ​ല​ത്ത് ​എ​ല്ലാ​ ​നൂ​ത​ന​ ​സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള​ ​ക്യാ​ൻ​സ​ർ​ ​ആ​ശു​പ​ത്രി​യാ​ണ് ​ല​ക്ഷ്യം.​ ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​മ​റ്റും​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​കേ​ര​ള​ ​ക്യാ​ൻ​സ​ർ​ ​ഹോ​സ്പി​റ്റ​ൽ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ന്റെ​ ​ആ​ദ്യ​ ​ദൗ​ത്യ​മാ​ണ് ​ഫാ.​ ​ജീ​സ് ​ക്യാ​ൻ​സ​ർ​ ​ഹോ​സ്പി​റ്റ​ൽ.​ ​ഏ​റ്റ​വും​ ​വേ​ദ​ന​യു​ള്ള​ ​ഈ​ ​രോ​ഗ​ത്താ​ൽ​ ​ക​ര​യു​ന്ന​വ​ർ​ക്ക് ​താ​ങ്ങും​ ​ത​ണ​ലു​മാ​യി​രി​ക്കും​ ​ഈ​ ​സ്ഥാ​പ​നം.​ 47​ ​വ​ർ​ഷം​ ​മു​ൻ​പ് ​അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ​ഇ​തു​ ​ബോ​ദ്ധ്യ​മാ​യി​ട്ടു​ണ്ട്.​ 1972​ൽ​ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ ​ഗീ​വ​ർ​ഗീ​സ് ​ഇ​ന്നും​ ​ക​ർ​മ്മ​നി​ര​ത​ൻ.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​എം.​ബി.​ബി.​എ​സും​ ​വെ​ല്ലൂ​ർ​ ​ക്രി​സ്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​അ​ന​സ്തീ​സി​യ​യി​ൽ​ ​ഡി.​എ​യും​ ​നേ​ടി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​മേ​രി​ക്ക​ൻ​ ​യാ​ത്ര.​ ​പ്ര​സി​ദ്ധ​മാ​യ​ ​മ​ഗീ​ൽ​ ​(​M​c​ ​G​i​l​l​)​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലേ​ക്ക്.​ ​എം​ഡി,​ ​എ​ഫ്.​ആ​ർ.​സി.​പി.​സി,​എ​ഫ്.​എ.​സി.​എ​ ​ബി​രു​ദ​ങ്ങ​ൾ.​ ​ഒ​ട്ടേ​റെ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഡി​പ്ലോ​മ​ക​ൾ.​ ​കാ​ന​ഡ​യി​ലെ​യും​ ​അ​മേ​രി​ക്ക​യി​ലും​ ​പ്ര​ശ​സ്ത​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ജോ​ലി​ ​ചെ​യ്തു.​ ​ഗ​വേ​ഷ​ണ​മാ​യി​രു​ന്നു​ ​മു​ഖ്യ​ ​വി​നോ​ദം.​ ​വേ​ദ​ന​യി​ല്ലാ​ത്ത​ ​ചി​കി​ത്സ​യു​ടെ​ ​'​മാ​ന്ത്രി​ക​സ്പ​ർ​ശം​'​ ​അ​മേ​രി​ക്ക​ക്കാ​ർ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​ക്യാ​ൻ​സ​ർ​ ​ചി​കി​ത്സ​യി​ല​ട​ക്കം​ ​ഇ​തു​ണ്ടാ​ക്കി​യ​ ​ച​ല​ന​ങ്ങ​ൾ​ ​വി​പ്ല​വ​ക​ര​മാ​യി​രു​ന്നു.​ ​പെ​യി​ൻ​ ​മെ​ഡി​സി​ൻ​ ​എ​ന്ന​ ​സ​മ​ഗ്ര​ ​ചി​കി​ത്സ​ ​രോ​ഗി​യെ​ ​കു​ത്തി​വ​ച്ചു​ ​മ​യ​ക്കു​ന്ന​ത​ല്ല.​ ​മ​രു​ന്നു​ക​ൾ,​ ​വ്യാ​യാ​മം,​ ​ധ്യാ​നം​ ​എ​ന്നി​വ​യി​ലൂ​ടെ​ ​രോ​ഗി​യെ​ ​മാ​ന​സി​ക​മാ​യി​ ​ക​രു​ത്ത​നാ​ക്കു​ന്നു.​ ​മാ​റാ​ത്ത​താ​യി​ ​ഒ​രു​രോ​ഗ​വു​മി​ല്ലെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ​പ്ര​ധാ​നം.​ ​വേ​ദ​ന​ ​സ​ഹി​ക്കാ​ൻ​ ​രോ​ഗി​യെ​ ​പ്രാ​പ്ത​നാ​ക്കു​ക​യും​ ​ചെ​യ്യു.
പ​ല​ ​മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള​ ​ഫ​ല​പ്ര​ദ​മാ​യ​ ​ഈ​ ​ചി​കി​ത്സ​ ​ഇ​ന്ത്യ​യി​ൽ​ ​വ്യാ​പ​ക​മാ​യി​ട്ടി​ല്ല.​ ​ഏ​റ്റ​വും​ ​നൂ​ത​ന​രീ​തി​യി​ലു​ള്ള​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​റാ​ണി​ത്.​ ​മ​രു​ന്നു​ക​ൾ​ ​കൊ​ണ്ടു​മാ​റാ​ത്ത​ ​വേ​ദ​ന​ക​ൾ​ക്ക് ​ചി​കി​ത്സ​യി​ൽ​ ​ഫി​സി​യോ​ ​തെ​റാ​പ്പി,​ ​മ​സാ​ജ് ​തെ​റാ​പ്പി,​ ​യോ​ഗ,​ ​ധ്യാ​നം​ ​എ​ന്നി​വ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു.
എ​ല്ലാ​ ​നൂ​ത​ന​ ​സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള​ ​ക്യാ​ൻ​സ​ർ​ ​ആ​ശു​പ​ത്രി​ ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​ആ​ശു​പ​ത്രി​യു​മാ​യി​ ​സ​ഹ​ക​രി​ച്ചു​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​പ​രി​ഗ​ണ​ന​യി​ലാ​ണ്.
വേ​ദ​ന​ക​ളി​ൽ​ ​നി​ന്ന് ​പു​ന​ർ​ജ​ന്മം
അ​ണു​ബാ​ധ​യോ​ ​അ​സ്ഥി​ക്ഷ​യ​മോ​ ​മൂ​ലം​ ​വ​രു​ന്ന​ ​വേ​ദ​ന​ക​ൾ,​ ​ര​ക്ത​യോ​ട്ട​ക്കു​റ​വ് ​മൂ​ലം​ ​കൈ​കാ​ലു​ക​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​പെ​രി​ഫ​റ​ൽ​ ​വാ​സ്‌​കു​ലാ​ർ​ ​ഒ​ക്ലൂ​സീ​വ് ​രോ​ഗം,​ ​മു​ഖ​ത്തെ​ ​ട്രൈ​ജെ​മി​ന​ൽ​ ​നാ​ഡി​യെ​ ​ബാ​ധി​ക്കു​ന്ന​ ​ട്രൈ​ജെ​മി​ന​ൽ​ ​ന്യൂ​റാ​ൾ​ജി​യ,​ ​മൈ​ഗ്രെ​യി​ൻ​ ​തു​ട​ങ്ങി​യ​വ​യ്ക്കും​ ​പെ​യി​ൻ​ ​ക്ലി​നി​ക്കു​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​ണ്.
ഫ്‌​ളൂ​റോ​സ്‌​കോ​പ്പി​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ൾ​ട്രാ​സൗ​ണ്ട് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തോ​ടെ​യു​ള്ള​ ​മി​നി​മ​ലി​ ​ഇ​ൻ​വേ​സീ​വ് ​ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ​ ​പെ​യി​ൻ​ ​പ്രൊ​സീ​ജ​ർ,​ ​കാ​ല​ങ്ങ​ളാ​യി​ ​അ​ല​ട്ടു​ന്ന​ ​വേ​ദ​ന​ ​കു​റ​യ്ക്കു​ന്ന​ ​റേ​ഡി​യോ​ ​ഫ്രീ​ക്വ​ൻ​സി​ ​അ​ബ​ലേ​ഷ​ൻ​ ​(​ആ​ർ.​എ​ഫ്.​എ​),​ ​പ​ൾ​സ്ഡ് ​റേ​ഡി​യോ​ ​ഫ്രീ​ക്വ​ൻ​സി​ ​(​പി.​ആ​ർ.​എ​ഫ്),​ ​ക​ഴു​ത്ത്,​ ​പു​റം,​ ​കാ​ലു​ക​ളി​ലേ​ക്കു​ ​പ​ട​രു​ന്ന​ ​വേ​ദ​ന​ ​കു​റ​യ്ക്കു​ന്ന​ ​എ​പ്പി​ഡ്യൂ​റ​ൽ​ ​സ്റ്റി​റോ​യി​ഡ് ​ഇ​ൻ​ജ​ക്ഷ​ൻ,​ ​രോ​ഗി​യു​ടെ​ ​ര​ക്ത​ത്തി​ലെ​ ​പ്ലേ​റ്റ്‌​ലെ​റ്റു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ടെ​ൻ​ഡ​ൺ,​ ​ലി​ഗ​മെ​ന്റ്,​ ​സ​ന്ധി​ക​ൾ​ ​എ​ന്നി​വ​യി​ലെ​ ​പ​രി​ക്കു​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​ ​പ്ലേ​റ്റ്‌​ലെ​റ്റ് ​റി​ച്ച് ​പ്ലാ​സ്മ​ ​തെ​റാ​പ്പി​ ​എ​ന്നി​വ​ ​ഈ​ ​ചി​കി​ത്സ​യു​ടെ​ ​ഭാ​ഗ​മാ​ണ്.
പ​രി​ക്കി​നേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​തോ​തി​ലു​ള്ള​ ​വേ​ദ​ന​ ​ഉ​ണ്ടാ​കു​ന്ന​ ​അ​വ​സ്ഥ​യാ​ണ് ​കോം​പ്ല​ക്‌​സ് ​റീ​ജ​ന​ൽ​ ​പെ​യി​ൻ​ ​സി​ൻ​ഡ്രോം.​ ​സ​ന്ധി​ക​ളി​ലെ​ ​വീ​ക്കം,​ ​ച​ല​ന​പ​രി​മി​തി,​ ​ശ​രീ​ര​ത്തി​ലെ​ ​ഉ​യ​ർ​ന്ന​ ​താ​പ​നി​ല​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​പെ​യി​ൻ​ ​ക്ലി​നി​ക്കി​ൽ​ ​എ​ത്തി​യാ​ൽ​ ​വേ​ദ​ന​ ​പൂ​ർ​ണ​മാ​യും​ ​മാ​റ്റാം.

മാ​ജി​ക്ക​ല്ല​ ​ചി​കി​ത്സ​ !
രോ​ഗം​ ​മാ​റ്റാ​ൻ​ ​ചി​കി​ത്സ​യൊ​രു​ ​മാ​ജി​ക്ക​ല്ലെ​ന്ന് ​സ​മൂ​ഹം​ ​തി​രി​ച്ച​റി​യ​ണം.​ ​അ​റി​വു​ക​ളും​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​രോ​ഗി​ക്ക് ​ഡോ​ക്ട​റി​ൽ​ ​വി​ശ്വാ​സം​ ​വേ​ണം.​ ​രോ​ഗി​യും​ ​ഡോ​ക്ട​റും​ ​ത​മ്മി​ലു​ള്ള​ ​'​ര​സ​ത​ന്ത്ര​ത്തി​ന്'​ ​വ​ലി​യ​ ​പ​ങ്കു​ണ്ട്.
പ​ഴ​യ​തി​ൽ​നി​ന്നു​ ​വ്യ​ത്യ​സ്ത​മാ​യി,​ ​രോ​ഗി​ക​ളു​മാ​യി​ ​തു​റ​ന്നു​ ​സം​സാ​രി​ച്ച് ​ഡോ​ക്ട​ർ​മാ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ ​രീ​തി​യാ​ണ് ​(​S​h​a​r​e​d​ ​D​e​c​i​s​i​o​n​ ​M​a​k​i​n​g​)​ ​ഇ​പ്പോ​ഴു​ള്ള​ത്.
പെ​യി​ൻ​ ​മെ​ഡി​സി​നി​ൽ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ഡോ.​ ​കു​ന്ന​ത്ത് ​പി.​ ​വ​ർ​ഗീ​സി​ന് ​ലോ​ക​മെ​ങ്ങും​ ​ശി​ഷ്യ​സ​മ്പ​ത്തു​ണ്ട്.​ ​അ​മേ​രി​ക്ക​യി​ലെ​ ​പ​ല​ ​പ്ര​ശ​സ്ത​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​ഗു​രു​വാ​ണ്.​ ​അ​ന​സ്തീ​സി​യ​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​ട്ടേ​റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​ര​ചി​ച്ചി​ട്ടു​ണ്ട്.​ ​അ​മേ​രി​ക്ക​ൻ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​പെ​യി​ൻ​ ​മെ​ഡി​സി​നി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​അം​ഗ​മാ​യി​രു​ന്നു.​ ​ആ​ധു​നി​ക​ ​ലോ​ക​ത്ത് ​പെ​യി​ൻ​ ​മെ​ഡി​സി​ൻ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്നു.
കാ​ല​ത്തി​ന്റെ​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടാ​ൻ​ ​ഏ​റ്റ​വും​ ​ജാ​ഗ്ര​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​വ​രാ​ണ് ​ഡോ​ക്ട​ർ​മാ​രെ​ന്നു​ ​ഫാ​ദ​ർ​ ​പ​റ​യു​ന്നു.​ ​വൈ​ദ്യ​ശാ​സ്ത്ര​ ​മേ​ഖ​ല​യി​ൽ​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ ​ഊ​ർ​ജി​ത​മാ​ക്കി​ ​പു​തി​യ​ ​ചി​കി​ത്സാ​രീ​തി​ക​ൾ​ ​വി​ക​സി​പ്പി​ക്ക​ണം.​ ​കൊ​വി​ഡ്കാ​ല​ത്ത് ​ലോ​കം​ ​നേ​രി​ട്ട​ ​വെ​ല്ലു​വി​ളി​ക​ൾ​ ​വ​ലി​യ​ ​പാ​ഠ​മാ​യി​രു​ന്നു.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​ഏ​റ്റ​വും​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ക​ണം.​ ​എ.​ഐ,​ ​റോ​ബോ​ട്ടി​ക് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ള​ട​ക്കം​ ​വ​ലി​യ​ ​മാ​റ്റ​മു​ണ്ടാ​ക്കി.​ ​ശ​സ്ത്ര​ക്രി​യ​ക​ൾ​ ​ല​ളി​ത​മാ​യി.​ ​പ​ത്തു​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ൾ​ ​കൂ​ടു​ത​ൽ​ ​ആ​ശാ​വ​ഹ​മാ​യ​ ​മ​റ്റൊ​രു​ ​ചി​ത്ര​മാ​യി​രി​ക്കും.​ ​ചി​കി​ത്സാ​രം​ഗ​ത്ത് ​ഇ​ന്ത്യ​ ​വി​പ്ല​വ​ക​ര​മാ​യ​ ​മു​ന്നേ​റ്റ​മാ​ണ് ​ന​ട​ത്തു​ന്ന​ത്.
കൃ​ത്യ​മാ​യ​ ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​ ​രോ​ഗ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്തു​ന്ന​താ​ണ് ​ആ​ധു​നി​ക​ ​ചി​കി​ത്സാ​രീ​തി.

രോ​ഗി​ പ​രീ​ക്ഷ​ണ​ വ​സ്തു​വ​ല്ല
വേ​ദ​ന​ ​മാ​റു​മ്പോ​ൾ​ ​രോ​ഗി​ക്ക് ​ഉ​ണ്ടാ​കു​ന്ന​ ​സ​ന്തോ​ഷ​മാ​ണ് ​ഡോ​ക്ട​റു​ടെ​ ​സം​തൃ​പ്തി​യെ​ന്ന് ​ഫാ​ദ​ർ​ ​പ​റ​യു​ന്നു.​ ​എ​ന്റെ​ ​ജോ​ലി​മാ​ത്ര​മാ​ണി​തെ​ന്നു​ ​ക​രു​ത​രു​ത്.​ ​അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്ക​ണം.​ ​രോ​ഗ​വും​ ​അ​തി​ന്റെ​ ​കാ​ര​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​ ​ഏ​റ്റ​വും​ ​യോ​ജി​ച്ച​ ​ചി​കി​ത്സ​ ​നി​ശ്ച​യി​ക്ക​ണം.​ ​താ​ത്കാ​ലി​ക​ ​ആ​ശ്വാ​സ​ത്തി​ൽ​ ​ഒ​തു​ങ്ങ​രു​ത്.​ ​അ​സു​ഖ​ത്തി​ന്റെ​ ​മൂ​ല​കാ​ര​ണം​ ​ക​ണ്ടെ​ത്ത​ണം.​ ​രോ​ഗി​ ​പ​രീ​ക്ഷ​ണ​വ​സ്തു​വ​ല്ലെ​ന്നു​ ​മ​ന​സി​ലാ​ക്ക​ണം.​ ​ഏ​തു​ ​രോ​ഗ​മാ​യാ​ലും​ ​രോ​ഗി​ക്ക് ​ധൈ​ര്യം​ ​പ​ക​ര​ണം.​ ​രോ​ഗം​ ​മാ​റു​ന്ന​തി​ൽ​ ​രോ​ഗി​യു​ടെ​ ​കു​ടും​ബ​ത്തി​നും​ ​പ​ങ്കു​ണ്ട്.​ ​രോ​ഗി​ക്കും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​ഡോ​ക്ട​ർ​ക്കും​ ​ഇ​ട​യി​ൽ​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​ ​മ​റ​ ​പാ​ടി​ല്ല.​ ​രോ​ഗ​ത്തെ​യും​ ​കാ​ര​ണ​ങ്ങ​ളെ​യും​ ​കു​റി​ച്ച് ​രോ​ഗി​യോ​ടും​ ​കു​ടും​ബാം​ഗ​ങ്ങ​ളോ​ടും​ ​തു​റ​ന്നു​ ​പ​റ​യ​ണം.​ ​ഇ​ത് ​രോ​ഗി​യെ​ ​ചി​കി​ത്സ​ക​ളോ​ട് ​പൂ​ർ​ണ​മ​ന​സോ​ടെ​ ​സ​ഹ​ക​രി​ക്കാ​നും,​ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ​കൃ​ത്യ​മാ​യ​ ​ധാ​ര​ണ​യോ​ടെ​ ​മു​ന്നോ​ട്ട് ​പോ​കാ​നും​ ​സ​ഹാ​യി​ക്കു​ന്നു.
രോ​ഗി​ക്ക് ​ഓ​ർ​ത്തെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​പ​ഴ​യ​ ​രോ​ഗ​വി​വ​ര​ങ്ങ​ൾ,​ ​ചി​കി​ത്സ​ക​ൾ,​ ​ചി​ല​ ​മ​രു​ന്നു​ക​ളോ​ടു​ള്ള​ ​അ​ല​ർ​ജി​ ​തു​ട​ങ്ങി​യ​വ​ ​ഡോ​ക്ട​റെ​ ​അ​റി​യി​ക്കാ​ൻ​ ​ബ​ന്ധു​ക്ക​ൾ​ ​സ​ഹാ​യി​ക്കു​ന്നു.​ ​രോ​ഗി​യു​ടെ​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യ്ക്കാ​നും​ ​മ​രു​ന്നു​ക​ൾ​ ​കൃ​ത്യ​സ​മ​യ​ത്ത് ​ന​ൽ​കാ​നും​ ​കു​ടും​ബ​ത്തി​ന്റെ​ ​സാ​ന്നി​ദ്ധ്യം​ ​അ​നി​വാ​ര്യം.
രോ​ഗം​ ​മാ​റു​മോ,​ ​ചി​കി​ത്സ​യി​ൽ​ ​വേ​ദ​ന​യു​ണ്ടാ​കു​മോ,​ ​മാ​റി​യാ​ൽ​ ​വീ​ണ്ടും​ ​വ​രു​മോ​ ​എ​ന്നി​ങ്ങ​നെ​ ​രോ​ഗി​ക്ക് ​സം​ശ​യ​ങ്ങ​ളേ​റെ​യാ​ണ്.​ ​രോ​ഗം​ ​മാ​റാ​ൻ​ ​ഏ​തു​ ​ചി​കി​ത്സ​യ്ക്കും​ ​ത​യ്യാ​ർ​ ​എ​ന്ന​ ​മ​ന​സാ​ണ് ​അ​മേ​രി​ക്ക​ക്കാ​ർ​ക്കു​ള്ള​ത്.​ ​വി​വി​ധ​ ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ​ ​നാ​ട്ടി​ൽ​ ​നേ​രെ​ ​തി​രി​ച്ചാ​ണ്.​ ​ചി​കി​ത്സ​യ്ക്ക് ​എ​ന്തു​ ​ചെ​ല​വ് ​വ​രു​മെ​ന്ന് ​ചോ​ദി​ക്കു​ന്ന​വ​ർ​ ​ഏ​റെ​യാ​ണ്.​ ​ചെ​ല​വ് ​നോ​ക്കി​ ​മ​റ്റു​ ​ചി​കി​ത്സ​ക​ൾ​ക്കാ​യി​ ​പോ​കു​ന്ന​വ​രു​മു​ണ്ട്.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​വ​ർ​ഷം​ ​മ​റ്റു​ ​ചി​കി​ത്സ​ക​ൾ​ക്കാ​യി​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​തു​ക​ ​ആ​ദ്യം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ​ ​രോ​ഗം​ ​സ​ങ്കീ​ർ​ണ​മാ​കും​ ​മു​മ്പ് ​മാ​റ്റാ​നാ​കും.

നാടിനായി കരുതലോടെ

K​u​n​n​a​t​h​u​ ​P.​ ​G​e​e​v​a​r​g​h​e​se
M​D,​ ​F​R​C​P​C,​ ​F​A​CA
D​i​p​l​o​m​a​t​e​ ​A​m​e​r​i​c​a​n​ ​B​o​a​r​d​ ​o​f​ ​A​n​e​s​t​h​e​s​i​o​l​o​gy
D​i​p​l​o​m​a​t​e​ ​A​m​e​r​i​c​a​n​ ​B​o​a​r​d​ ​o​f​ ​P​a​i​n​ ​M​e​d​i​c​i​ne
(​P​a​i​n​ ​M​e​d​i​c​i​n​e​/​A​n​e​s​t​h​e​s​i​o​l​o​g​y​ ​s​i​n​c​e​ 1972​ ​i​n​ ​L​o​u​i​s​v​i​l​l​e,​K​Y)

അ​മേ​രി​ക്ക​ൻ​ ​പൗ​ര​ത്വ​മു​ള്ള​ ​ഫാ​ദ​ർ​ ​ഇ​പ്പോ​ഴും​ ​അ​വി​ടെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഭാ​ര്യ​ ​ചി​ന്നു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​അ​മേ​രി​ക്ക​യി​ൽ​ ​മ​രി​ച്ചു.​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​യും​ ​ന​ല്ലൊ​രു​ ​ചി​ത്ര​കാ​രി​യു​മാ​യി​രു​ന്നു.​ ​അ​വ​ർ​ ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​കോ​ത​മം​ഗ​ല​ത്തെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഏ​ക​മ​ക​ൻ​ ​ഫി​ലി​പ്പും​ ​ജീ​വി​ച്ചി​രി​പ്പി​ല്ല.​ ​ര​ണ്ടു​ ​പേ​ര​ക്കു​ട്ടി​ക​ൾ​ ​അ​മേ​രി​ക്ക​യി​ലാ​ണ്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​അ​മേ​രി​ക്ക​യി​ൽ​ ​ജീ​വി​ക്കു​മ്പോ​ഴും​ ​നാ​ടി​നാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്ന് ​ഭാ​ര്യ​ ​ചി​ന്നു​വി​ന്റെ​ ​കൂ​ടി​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​രാ​ജ്യാ​ന്ത​ര​ ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​ ​കോ​ത​മം​ഗ​ല​ത്ത് ​ക്യാ​ൻ​സ​ർ​ ​സ്പെ​ഷ്യാ​ലി​റ്റി​ ​ഹോ​സ്പി​റ്റ​ൽ​ ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.
രോ​ഗ​ത്തേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​പ​ല​രും​ ​പേ​ടി​ക്കു​ന്ന​ത് ​ചി​കി​ത്സ​യെ​യാ​ണ്.​ ​പ​ല​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും​ ​ഇ​ല്ലാ​താ​ക്കി​യാ​ണ് ​നൂ​ത​ന​ചി​കി​ത്സ.​ ​യ​ഥാ​സ​മ​യം​ ​ക​ണ്ടെ​ത്തി​ ​കൃ​ത്യ​മാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കി​യാ​ൽ​ ​ക്യാ​ൻ​സ​ർ​ ​പൂ​ർ​ണ​മാ​യും​ ​സു​ഖ​പ്പെ​ടു​ത്താം.​ ​ചി​കി​ത്സ​യെ​ക്കു​റി​ച്ച് ​പ​ല​ ​മി​ഥ്യാ​ധാ​ര​ണ​ക​ളും​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​മാ​റേ​ണ്ട​തു​ണ്ടെ​ന്നും​ ​ഫാ​ദ​ർ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY