SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.58 AM IST

ആശുപത്രി കെട്ടിടങ്ങൾ സുരക്ഷിതമാക്കും

aa

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായ പരിശോധനയ്ക്കായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ആശുപത്രി കെട്ടിടങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. കെട്ടിടങ്ങളുടെ ഘടനാപരമായ സമഗ്രത,നിർമ്മാണ ഗുണനിലവാരം,വൈദ്യുതീകരണം,സുരക്ഷ എന്നിവ വിലയിരുത്തും. പൊതുമരാമത്ത് വകുപ്പ് (സിവിൽ),ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയിലെ മുതിർന്ന എൻജിനിയർമാരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന കമ്മിറ്റിയെയാണ് പരിശോധനക്കായി നിയോഗിക്കുക. ഇതിനകം കരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലേയും മറ്റ് ആശുപത്രികളിലേയും കെട്ടിടങ്ങൾ കമ്മിറ്റി പരിശോധിക്കുന്നുണ്ട്. നിർമ്മാണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പാണ് തീരുമാനമെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA