
തിരുവനന്തപുരം : നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്നയാൾ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ലെന്നും ക്യൂവിൽ പിടിച്ചു നിറു ത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിൽ നാട്ടുകാരും പൊതുപ്രവർത്തകും പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
A 52-year-old man, Rajesh Kumar, died after collapsing while queuing for a doctor at Neyyattinkara District General Hospital, Thiruvananthapuram. Relatives and locals alleged he was denied prompt medical attention despite severe chest pain. His death triggered protests by residents and public workers, leading to a tense situation at the hospital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |