SignIn
Kerala Kaumudi Online
Sunday, 16 August 2026 3.10 AM IST

പൊന്നിൻ വിലയുള്ള പിസ്സ

sd

'​'​മൂ​ന്ന് ​ദി​വ​സ​മാ​യി​ ​ന​ന്നാ​യി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചി​ട്ട്.​ ​ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം​ ​ഇ​ന്ന് ​പി​സ്സ​ ​ക​ഴി​ക്കും​""​!​ ​സ്‌​കോ​ട്‌ലാ​ൻ​ഡി​ലെ​ ​ ഗ്ലാ​സ്‌​ഗോ വേദിയായ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​സ്വ​ർ​ണ​മെ​ഡ​ൽ​ ​ക​ഴു​ത്തി​ല​ണി​ഞ്ഞു​വ​ന്ന​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗ് ​താ​രം​ ​മീ​രാ​ബാ​യി​ ​ചാ​നു​ ​ആ​ഹ്ലാ​ദ​ത്തോ​ടെ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ആ​ദ്യം​ ​അ​മ്പ​ര​ന്നു​!​ ​റെ​ക്കാ​​ഡു​മി​ട്ട് ​തു​ട​ർ​ച്ച​യാ​യി​ ​മൂ​ന്നാം​ ​ത​വ​ണ​യും​ ​സ്വ​ർ​ണ​മ​ണി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു​ ​മീ​രാ​ബാ​യി​ ​സം​സാ​രി​ക്കാ​നെ​ത്തി​യ​ത്.​ ​ഇ​നി,​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലും​ ​മെ​ഡ​ൽ​ ​കി​ട്ടി​യാ​ൽ​ ​എ​ന്ത് ​വേ​ണം​ ​?​ ​'​'​കൂ​മ്പാ​രം​ ​പോ​ലെ​ ​പി​സ്സ​വ​ച്ച് ​അ​തി​നു​ ​ന​ടു​വി​ൽ​ ​നി​ൽ​ക്ക​ണം​""-​രാ​ജ്യാ​ഭി​മാ​നം​ ​ആകാ​ശ​ത്തോ​ള​മു​യ​ർ​ത്തി​യ​ ​ചാ​നു​വി​ന്റെ​ ​കൗ​തു​ക​മു​ള്ള​ ​കൊ​തി!
വെ​ണ്ണ​യൊ​ലി​ക്കു​ന്ന​ ​പി​സ്സ​ ​എ​ന്ന​ ​ആ​ഗ്ര​ഹം​ ​സു​ഖ​മു​ള്ള​ ​സ്വ​പ്നം​പോ​ലെ​ ​നി​റ​യു​ക​യാ​യി​രു​ന്നു.​ ​ഒ​രു​ ​പി​സ്സ​യി​ൽ​ ​എ​ന്താ​ണി​ത്ര​യെ​ന്ന് ​തോ​ന്നാം.​ ​ചാ​നു​വി​ന​ത് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ക​ഠി​ന​മാ​യ​ ​വി​ശ​പ്പി​ന് ​ശേ​ഷ​മു​ള്ള​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ക​ഷ​്ണ​ത്തെ​ക്കു​റി​ച്ചു​ള്ള,​ ​വാ​യി​ൽ​ ​വെ​ള്ള​മൂ​റു​ന്ന​ ​പ്ര​തീ​ക്ഷ​യാ​ണ്!​ ​​ഭാ​രോ​ദ്വ​ഹ​നം​ ​പോ​ലെ,​ ​ശ​രീ​ര​ഭാ​ര​ത്തി​ന​നു​സ​രി​ച്ച് ​കാ​റ്റ​ഗ​റി​ ​നി​ശ്ച​യി​ക്കു​ന്ന​ ​ഇ​ന​ങ്ങ​ളി​ലെ​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​ ​ഭ​ക്ഷ​ണ​കാ​ര്യ​ങ്ങ​ളി​ലെ​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​ആ​ത്മ​നി​യ​ന്ത്ര​ണ​മാ​ണ്.​ ​ഒ​രു​ ​വെ​യ്റ്റ്‌​ലി​ഫ്റ്റ​റു​ടെ​ ​പോ​രാ​ട്ടം​ ​ബാ​ർ​ബെ​ല്ലി​ലേ​യ്ക്ക് ​ചേ​ർ​ക്കു​ന്ന​ ​കി​ലോ​ഗ്രാ​മു​ക​ളോ​ട് ​മാ​ത്ര​മ​ല്ല,​ ​ശ​രീ​ര​ത്തി​ൽ​ ​നി​ന്ന് ​കു​റ​യ്‌​ക്കേ​ണ്ട​ ​ഓ​രോ​ ​ഗ്രാ​മി​നോ​ടും​ ​കൂ​ടി​യാ​ണ്.​ ​വി​ശ​പ്പു​പോ​ലും​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്ന​ ​ജീ​വി​തം!
'​'​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​അ​ക​ന്നു​നി​ൽ​ക്കു​ന്ന​ത് ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​അ​മ്മ​യാ​ണ് ​എ​ന്റെ​ ​ശ​ക്തി.​ ​ഞാ​ൻ​ ​വി​ജ​യി​ക്കു​മെ​ന്ന് ​എ​ന്നെ​ക്കാ​ളേ​റെ​ ​അ​മ്മ​യ്ക്ക് ​വി​ശ്വാ​സ​മു​ണ്ട്""​- ​മ​ത്സ​ര​ത്തി​ന് ​തൊ​ട്ടു​മു​ന്നേ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​ചാ​നു​വി​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​ആ​ത്മ​വി​ശ്വാ​സം​ ​നി​റ​ഞ്ഞി​രു​ന്നു.​ ​മ​ത്സ​ര​ശേ​ഷം​ ​ക​ഴു​ത്തി​ൽ​ ​തി​ള​ങ്ങു​ന്ന​ ​സ്വ​ർ​ണ​പ്പ​ത​ക്ക​വും​ ​മു​ഖ​ത്ത് ​മ​ണി​പ്പൂ​രി​ന്റെ​ ​നി​ഷ്ക​ള​ങ്ക​ചി​രി​യു​മാ​യി​ ​ക​ണ്ട​പ്പോ​ൾ​ ​ചാ​നു​ ​പ​റ​ഞ്ഞു,​ ​'​'​റെ​ക്കാഡ് ​ഇ​ട്ട​ശേ​ഷം​ ​ആ​ദ്യം​ ​മ​ന​സി​ൽ​ ​വ​ന്ന​ത് ​അ​മ്മ​യു​ടെ​ ​മു​ഖ​മാ​ണ്""-മ​ണി​പ്പൂ​രി​ലെ​ ​കാ​ടു​ക​ളി​ൽ​നി​ന്ന് ​വി​റ​ക് ​ചു​മ​ടു​മാ​യി​ ​വീ​ട്ടി​ലേ​യ്ക്ക് ​വ​രു​ന്നൊ​ര​മ്മ​യു​ടെ​ ​മു​ഖം​കൂ​ടി​ ​ചാ​നു​വി​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​ഞാ​ൻ​ ​ക​ണ്ടു.​ ​കു​ഞ്ഞു​നാ​ളി​ൽ​ ​​ ​അ​മ്മ​ ​ചു​മ​ലി​ൽ​വ​ച്ചു​ ​കൊ​ടു​ത്തി​രു​ന്ന​ ​വി​റ​കു​കെ​ട്ടി​ന്റെ​ ​ത​ഴ​മ്പു​കൾ താങ്ങിയ​ ​ഇ​രു​മ്പു​വ​ള​യ​ങ്ങ​ളു​ടെ​ ​ഭാ​ര​മാ​ണ് ​ചാ​നു​വി​ന്റെ​ ​ക​ഴു​ത്തി​ലെ​ ​സ്വ​ർ​ണ​ങ്ങൾ !


​കാ​ട്ടി​ൽ​ ​പി​റ​ന്ന​ ​ക​രു​ത്ത്
മ​ണി​പ്പൂ​രി​ലെ​ ​ഇം​ഫാ​ൽ​ ​ഈ​സ്റ്റി​ലു​ള്ള​ ​'​നോ​ങ്‌​പോ​ക് ​കാ​ക്ചിം​ഗ" എ​ന്ന​ ​കൊ​ച്ചു​ഗ്രാ​മ​ത്തി​ലാ​ണ് ​സാ​യ്‌​ഖോം​ ​മീ​രാ​ബാ​യി​ ​ചാ​നു​വി​ന്റെ​ ​ജ​ന​നം.​ ​അ​മ്മ​ ​സായ്​ഖോം​ ​ഒ​ങ്ബി​ ​ടോം​ബി​ ​ലീ​മ​യു​ടെ​യും​ ​അ​ച്ഛ​ൻ​ ​സായ്ഖോം​ ​കൃ​തി​ ​മെ​യ്‌​തേ​യി​യു​ടെ​യും​ ​ആ​റു​മ​ക്ക​ളി​ൽ​ ​ഇ​ള​യ​വ​ൾ.​ ​വീ​ട്ടി​ലേ​യ്ക്കു​ള്ള​ ​വി​റ​കു​ക​ൾ​ ​കാ​ട്ടി​ൽ​പ്പോ​യി​ ​വെ​ട്ടി​ ​ചു​മ​ടു​ക​ളാ​ക്കി​ ​കൊ​ണ്ടു​വ​രി​ക​യെ​ന്ന​ത് ​അ​ച്ഛ​ന​മ്മ​മാ​രെ​പ്പോ​ലെ​ ​മ​ക്ക​ളു​ടെ​യും​ ​ക​ട​മ​യാ​യി​രു​ന്നു.​ 12-ാം​ ​വ​യ​സി​ൽ​ ​ചാ​നു​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​വി​റ​കു​ശേ​ഖ​രി​ക്കാ​ൻ​ ​പോ​യി.​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ൾ​ ​സ​ഹോ​ദ​ര​ൻ​ ​​ ​സ​ന​തോം​ബ​ ​മെ​യ്‌​തെ​ ​പ​റ​ഞ്ഞ​തു​ ​കേ​ട്ട് ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ഞെ​ട്ടി.​ ​ഒ​രു​ ​വ​ലി​യ​ ​വി​റ​കു​കെ​ട്ടു​മാ​യി​ ​ന​ട​ന്ന​ ​സ​ന​തോം​ബ ഭാ​രം​ ​കാ​ര​ണം​ ​​ ​മു​ന്നോ​ട്ടു​ന​ട​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​കെട്ട് ത​റ​യി​ലി​ട്ടു.​ ​ഇ​തു​ക​ണ്ട​ ​മീ​രാ​ബാ​യി​ ​ത​ന്റെ​ ​ത​ല​യി​ലെ​ ​ചെ​റി​യ​ ​കെ​ട്ടി​റ​ക്കി​വ​ച്ച് ​സ​ഹോ​ദ​ര​ന്റെ​ ​കെ​ട്ട് ​അ​നാ​യാ​സം​ ​ത​ല​യി​ലേ​റ്റി​ ​ര​ണ്ട് ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ന​ട​ന്നു​ ​വീ​ട്ടി​ലെ​ത്തി.​ ​ചാനുവിന്റെ​ ​ജീ​വി​ത​ത്തി​ലെ​ ​ആ​ദ്യ​ ​ഭാ​രോ​ദ്വ​ഹ​നം​ ​ആ​ ​കാ​ടി​ന്റെ​ ​വ​ന്യ​ത​യി​ൽ​ ​സം​ഭ​വി​ച്ചു.​ ​​വ​ലി​യ​ ​ഭാ​ര​ങ്ങ​ൾ​ ​അ​നാ​യാ​സം​ ​എ​ടു​ത്തു​പൊ​ക്കാ​നു​ള്ള​ ​മ​ക​ളു​ടെ​ ​ക​ഴി​വ് ​തി​രി​ച്ച​റി​ഞ്ഞ​ ​അ​മ്മ​യാ​ണ് ​അ​വ​ളെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഭാ​രോ​ദ്വ​ഹ​ന​ത്തി​ലേ​യ്ക്ക് ​എ​ത്തി​ച്ച​ത്.​ ​പ​ക്ഷേ,​ ​കു​ട്ടി​ക്കാ​ല​ത്ത് ​അ​മ്പെ​യ​ത്തി​നോ​ടാ​യി​രു​ന്നു​ ​മീ​രാ​ബാ​യ്ക്ക് ​താ​ത്​പ​ര്യം.​ ​എ​ന്നാ​ൽ​ ​മ​ണി​പ്പൂ​രി​ന്റെ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​കു​ഞ്ചു​റാ​ണി​ ​ദേ​വി​യു​ടെ​ ​മ​ത്സ​ര​ങ്ങ​ളാ​ണ് ​മീ​ര​യെ​ ​സ്വാ​ധീ​നി​ച്ച​ത്.​ ​അ​വി​ടു​ന്നി​ങ്ങോ​ട്ട് ​ഇ​രു​മ്പ് ​ബാ​ർ​ബെ​ല്ലു​ക​ളോ​ടു​ള്ള​ ​പ്ര​ണ​യം​ ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.


ലോ​റി​ക​ളി​ലെ​ ​ സ്വ​പ്ന​യാ​ത്ര​കൾ
ഗ്രാ​മ​ത്തി​ൽ​ ​നി​ന്ന് ​ ​ഇം​ഫാ​ലി​ലെ​ ​സ്‌​പോ​ർ​ട്സ് ​അ​തോ​റി​റ്റി​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് 25​ ​കി​ലോ​മീ​റ്റ​റി​ല​ധി​കം​ ​ദൂ​രം.​ ​ദി​വ​സ​വും​ ​മു​ട​ങ്ങാ​തെ​ ​അ​വി​ടെ​ ​എ​ത്ത​ണ​മെ​ന്ന​ത് ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യും.​ ​വ​ണ്ടി​ക്കൂ​ലി​ ​പോ​ലും​ ​കൈ​യിലി​ല്ലാ​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ആ​ ​ദൂ​രം​ 25​ ​കി​ലോ​മീ​റ്റ​റി​നേ​ക്കാ​ളേ​റെ​ ​അ​ക​ലെ​യെ​ന്നു​തോ​ന്നും​ ​വി​ധ​ത്തി​ൽ​ ​അ​വ​ളു​ടെ​ ​മു​ന്നി​ൽ​ ​നീ​ണ്ടു​കി​ട​ന്നു.​ ​അ​പ്പോ​ഴാ​ണ് ​ഗ്രാ​മ​ത്തി​ലൂ​ടെ​ ​ഇ​ഴ​ഞ്ഞും​ ​ഇ​ര​ച്ചും​ ​വ​ന്നു​കൊ​ണ്ടി​രു​ന്ന​ ​മ​ണ​ൽ​ലോ​റി​ക​ളി​ലേ​യ്ക്ക് ​ശ്ര​ദ്ധ​ ​ചാ​ഞ്ഞ​ത്.​ ​ഹെ​വി​ ​ലോ​ഡു​മാ​യി​ ​ഇം​ഫാ​ലി​ലേ​യ്ക്ക് ​പോ​കു​ന്ന​ ​ലോ​റി​ക​ൾ​ ​ചാ​നു​വി​നെ​ ​തു​ണ​ച്ചു.​ ​റോ​ഡ​രി​കി​ൽ​ ​കാ​ത്തു​നി​ന്ന് ​മ​ണ​ൽ​ ​ലോ​റി​ക​ൾ​ക്ക് ​നേ​രെ​ ​കൈ​വീ​ശി​ ​ലി​ഫ്റ്റ് ​ചോ​ദി​ക്കും.​ ​ഭാ​രം​ ​നി​റ​ഞ്ഞ​ ​വാ​ഹ​നം​ ​ച​വി​ട്ടി​ ​നി​റു​ത്തി,​ ​ഭാ​രം​ ​ചു​മ​ലി​ലേ​റ്റാ​ൻ​ ​പോ​കു​ന്ന​ ​കു​ഞ്ഞ് ​ചാ​നു​വി​നെ​ ​അ​വ​ർ​ ​ലോ​റി​യി​ലേ​യ്ക്ക് ​വ​ലി​ച്ചു​ക​യ​റ്റും.​ ​അ​ന്ന് ​ലോ​റി​ ​ഡ്രൈ​വ​ർ​മാ​ർ​ ​ത​ന്ന​ ​പി​ന്തു​ണ​യും​ ​സ്‌​നേ​ഹ​വും​ ​ഗ്ലാ​സ്‌​ഗോ​യി​ലി​രു​ന്ന് ​മീ​രാ​ബാ​യി​ ​ഓ​ർ​ത്തെ​ടു​ത്തു.​ ​പ്രോ​ട്ടീ​ൻ​ ​സ​മ്പ​ന്ന​മാ​യ​ ​ഭ​ക്ഷ​ണ​വും​ ​കൃ​ത്യ​മാ​യ​ ​സ​പ്ലി​മെ​ന്റു​ക​ളും​ ​ആ​വ​ശ്യ​മാ​യ​ ​വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ​പോ​ലൊ​രു​ ​കാ​യി​ക​യി​ന​ത്തി​ൽ,​ ​ഉ​പ്പി​ട്ടി​ള​ക്കി​യ​ ​ചോ​റു​മാ​ത്രം​ ​ക​ഴി​ച്ച് ​പ​രി​ശീ​ല​നം​ ​ന​ട​ത്തി​യൊരാ​ൾ​ക്ക് ​എ​ല്ലാ​ ​ത​ട​സ​ങ്ങ​ളും​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​നി​ശ്ച​യ​ദാ​ർ​ഢ്യം​ ​അ​ന്നേ​ ​കൂ​ടെ​ക്കൂ​ട്ടി​യി​രു​ന്നു!


​റി​യോ​യി​ലെ​ ​ക​ര​ച്ചി​ലും​ ​
ടോ​ക്കി​യോ​യി​ലെ​ ​ചി​രി​യും

2014​ലെ​ ​ഗ്ലാ​സ്‌​ഗോ​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​വെ​ള്ളി​ ​നേ​ടി​ ​തു​ട​ക്ക​മി​ട്ടെ​ങ്കി​ലും​ ​മീ​രാ​ബാ​യി​യു​ടെ​ ​കാ​യി​ക​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഘാ​തം​ 2016​ലെ​ ​റി​യോ​ ​ഒ​ളി​മ്പി​ക്സി​ലാ​യി​രു​ന്നു.​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​ക​ളോ​ടെ​ ​എ​ത്തി​യ​ ​ചാ​നു,​ ​ക്ലീ​ൻ​ ​ആ​ൻ​ഡ് ​ജെ​ർ​ക്ക് ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്ന് ​ശ്ര​മ​ങ്ങ​ളി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​'​ഡി​ഡ് ​നോ​ട്ട് ​ഫി​നി​ഷ്"​(​D​N​F​)​എ​ന്ന് ​പേ​രി​നു​ ​നേ​രെ​ ​എ​ഴു​ത​പ്പെ​ട്ട​പ്പോ​ൾ​ ​വി​മ​ർ​ശ​ന​ ​ശ​ര​ങ്ങ​ളാ​യി​രു​ന്നു​ ​ചു​റ്റും.​ ​ക​ടു​ത്ത​ ​വി​ഷാ​ദ​ത്തി​ലേ​യ്ക്ക് ​വീ​ണു​പോ​യ​ ​കാ​ലം.​ ​എ​ന്നാ​ൽ​ ​ത​ള​രാ​തെ,​ ​വീ​ഴ്ച​ക​ളി​ൽ​ ​നി​ന്ന് ​പാ​ഠം​ ​ഉ​ൾ​ക്കൊ​ണ്ട് ​കൂ​ടു​ത​ൽ​ ​ക​ഠി​ന​മാ​യി​ ​അ​ദ്ധ്വാ​നി​ച്ചു.​ 2017​ലെ​ ​ലോ​ക​ ​വെ​യ്റ്റി​ലി​ഫ്റ്റിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ 2018​ലെ​ ​ഗോ​ൾ​ഡ് ​കോ​സ്റ്റ് ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ലും​ ​സ്വ​ർ​ണമ​ണി​ഞ്ഞാ​ണ് ​പ​ക​രം​ ​വീ​ട്ടി​യ​ത്.​ 2020​ ​ടോ​ക്കി​യോ​ ​ഒ​ളി​മ്പി​ക്സ് ​ക​രി​യ​റി​ലെ​ ​പൊ​ൻ​തൂ​വ​ലാ​യി​രു​ന്നു.​ ​വ​നി​ത​ക​ളു​ടെ​ 49​ ​കി​ലോ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വെ​ള്ളി​പ്പ​ത​ക്കം​ ​നേ​ടി​യ​ ​മീ​ര,​ ​ഒ​ളി​മ്പി​ക്സി​ൽ​ ​വെ​ള്ളി​യ​ണി​യു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​യി​.​ ​റി​യോയിൽ വീണ​ ​ക​ണ്ണീ​ർ,​​ ​ടോ​ക്കി​യോ​യി​ൽ​ ​വി​രി​ഞ്ഞ​ ​ആ​ന​ന്ദ​ത്തി​ന്റെ​ ​കൈ​ലേ​സു​കൊ​ണ്ട് ​തു​ട​ച്ചു!2022​ൽ​ ​ബ​ർ​മിം​ഗ്ഹാ​മി​ൽ​ ​ന​ട​ന്ന​ ​കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​വേ​ദി​യി​ലും​ ​എ​തി​രാ​ളി​ക​ൾ​ക്ക് ​ഒ​ര​വ​സ​ര​വും​ ​ന​ൽ​കാ​തെ​ മീര വീണ്ടും പൊന്നായി.


​സ​ഹ​ന​ത്തി​ന്റെ​ ​ഫ​ലം
2024​ൽ​ ​പാ​രീ​സ് ​ഒ​ളി​മ്പി​ക്സി​ൽ​ ​ഒ​രു​ ​കി​ലോ​ഗ്രാ​മി​ന്റെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​ന​ഷ്ട​മാ​യ​ ​ഒ​ളി​മ്പി​ക് ​മെ​ഡ​ൽ,​ ​അ​തി​നു​ശേ​ഷം​ ​വ​ന്ന​ ​പ​രി​ക്കു​ക​ൾ,​ ​ശ​സ്ത്ര​ക്രി​യ​ക​ൾ,​ ​അ​തി​ൽ​നി​ന്നും​ ​മോ​ചി​ത​യാ​യ​ശേ​ഷം​ ​ന​ട​ത്തി​യ​ ​ചി​ട്ട​യാ​യ​ ​പ​രി​ശീ​ല​ന​ങ്ങ​ൾ,​ ​ഒ​ടു​വി​ൽ​ ​ഗ്ലാ​സ്‌​ഗോ​യി​ലെ​ ​സു​വ​ർ​ണ​നി​മി​ഷം​!​ ​ഗ്ലാ​സ്‌​ഗോ​യി​ലെ​ ​മ​ത്സ​ര​വേ​ദി​യി​ൽ​ ​ബാ​ർ​ബെ​ല്ലി​ന് ​മു​ന്നി​ലേ​യ്ക്ക് ​ന​ട​ന്നെ​ത്തി​യ​പ്പോ​ൾ​ ​ചാ​നു​വി​ന്റെ​ ​മു​ഖ​ത്ത് ​ഭാ​വ​മാ​റ്റ​​മി​ല്ലാ​യി​രു​ന്നു.​ ​പ​തി​വു​പോ​ലെ​ ​ശാ​ന്തം.​ ​അ​വ​സാ​ന​ ​ലി​ഫ്റ്റ് ​പൂ​ർ​ത്തി​യാ​ക്കി​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ന്ന​പ്പോ​ൾ​ ​മു​ഖ​ത്തേ​യ്ക്ക് ​ഒ​ഴു​കി​പ്പ​ട​ർ​ന്ന​ ​ക​ണ്ണീ​രി​ന് ​സ്വ​ർ​ണ​ത്തി​ന്റെ​ ​തി​ള​ക്കം​ ​മാ​ത്ര​മാ​യി​രു​ന്നി​ല്ല​;​ ​പ​രി​ക്കു​ക​ൾ​ക്കെ​തി​രാ​യ​ ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​പോ​രാ​ട്ട​ത്തി​ന്റെ​യും​ ​കൈ​വി​ടാ​ത്ത​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​വീ​ടു​വി​ട്ടു​നി​ന്ന​ ​സ​ഹ​ന​ത്തി​ന്റെ​യും​ ​ക​രു​ത്തു​കൂ​ടി​യു​ണ്ടാ​യി​രു​ന്നു.​ ​ആ നേട്ടം മു​ഴു​വ​ൻ​ ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​നും​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​ ​തു​ട​ക്ക​മാ​യി​രു​ന്നു.​ ​ഓ​രോ​ ​തി​രി​ച്ചു​വ​ര​വും​ ​അ​വ​ളെ​ ​കൂ​ടു​ത​ൽ​ ​ക​രു​ത്തയാക്കി.​ ​
ച​രി​ത്രം​ ​റെ​ക്കാ​ഡു​ക​ളെ​ ​സൂ​ക്ഷി​ച്ചു​വ​യ്ക്കും,​ ​ചാ​മ്പ്യ​ൻ​മാ​രെ​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​അ​തി​ൽ​ ​ചി​ല​ർ​ ​സ​വി​ശേ​ഷ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​അ​ർ​ഹി​ക്കും.​ ​അ​തി​നാ​ലാ​ണ് ​ചാ​നു​വി​നെ​ ​ഞാ​ൻ​ ​ആ​ദ​ര​വോ​ടെ​ ​ചേ​ർ​ത്തു​വെ​ക്കു​ന്ന​ത്.​ ​ഏ​ത്ര​യോ​ ​ദി​വ​സം​ ​വി​ശ​ന്നു​കി​ട​ന്ന് ​രാ​ജ്യ​ത്തി​നു​വേ​ണ്ടി​ ​സ്വ​ർ​ണം​ ​നേ​ടി​യ​ ​ചാ​മ്പ്യ​ൻ​.​ ​മെ​ഡ​ൽ​ ​ഉ​റ​പ്പാ​യ​തി​ന് ​ശേ​ഷം​ ​ക​ണ്ണീ​രൊ​ഴു​ക്കി​യൊ​രു​ ​പെ​ൺ​കു​ട്ടി.​ ​അ​വ​സാ​നം,​ ​ഒ​രു​ ​ക​ഷ്ണം​ ​പി​സ്സ​ ​ക​ഴി​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​ലോ​ക​ത്തോ​ട് ​പ​റ​ഞ്ഞ് ​കു​ട്ടി​യെ​പ്പോ​ലെ​ ​ചി​രി​ച്ച​ ​ചാ​നു.​ ​ഇ​നി​ ​എ​വി​ടെ​ ​നി​ന്നെ​ങ്കി​ലും​ ​പി​സ്സ​ ​ ​ക​ഴി​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​ഓ​ർ​ക്കു​ന്ന​തും​ ​ചാ​നു​വി​ന്റെ​ ​മു​ഖ​മാ​വും!​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY