
ജീവിതത്തിൽ മോശമായ അനുഭവങ്ങൾ ഏറുമ്പോൾ ഏതൊരു വിശ്വാസിക്കും ഉണ്ടാകുന്ന സംശയമാണ് ഇത് ഗ്രഹദോഷമാണോ എന്ന്. ഗ്രഹപിഴകളെ അകറ്റി ജീവിതം മെച്ചപ്പെടുത്താൻ നവഗ്രഹമോതിരങ്ങളും മാലകളും പൂജിച്ച ചരടുകളുമെല്ലാം പലരും ധരിക്കാറുണ്ട്. എന്നാൽ അത് കൃത്യമായ കണക്കുകളോടെ പൂജാവിധികൾക്ക് ശേഷം ധരിക്കുന്നതാണ് ഉചിതം. ഗ്രഹദോഷമകറ്റാൻ രുദ്രാക്ഷമാലകൾ ധരിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്തിയോടെ തന്നെയേ രുദ്രാക്ഷം ധരിക്കാവൂ. സ്വർണത്തിലോ വെള്ളിയിലോ കെട്ടിയ രുദ്രാക്ഷം ധരിക്കാം. ഉറങ്ങും മുൻപ് രുദ്രാക്ഷം അഴിച്ചുവയ്‌ക്കുകയും വേണം. പ്രധാന കാര്യം ഇത് ധരിച്ചുകൊണ്ട് മത്സ്യമാംസാദികൾ ഭക്ഷിക്കുന്നത് നന്നല്ല എന്നതാണ്.
കുടുംബത്തിൽ സമ്പത്തും ഐശ്വര്യവും ലഭിക്കാൻ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്. പക്ഷെ സാധാരണ രുദ്രാക്ഷം അല്ല അതിനുവേണ്ടത് നവ മുഖ രുദ്രാക്ഷമാണ്. ഇത് ധരിക്കുന്നത് സമ്പത്ത്, ആഗ്രഹങ്ങൾ, സകല സൗഭാഗ്യങ്ങൾ എന്നിവ ലഭിക്കും. നവഗ്രഹ ദോഷങ്ങൾ ഈ രുദ്രാക്ഷങ്ങളിലൂടെ മാറും. സമ്പത്ത് മാത്രമല്ല രക്തശുദ്ധിയും ലഭിക്കുമെന്നാണ് ആചാര്യന്മാർ സൂചിപ്പിക്കുന്നത്. ദുർഗാദേവിയുടെ അനുഗ്രഹം ലഭിക്കാൻ നവമുഖ രുദ്രാക്ഷം ഇടംകൈയിൽ ധരിച്ച് പൂജകൾ ചെയ്യണം. നവരാത്രിക്കാലത്താണ് ഇത് ചെയ്യേണ്ടത്. ഇങ്ങനെ ഭജിച്ചാൽ ഭയം അകലുകയുംതടസങ്ങൾ നീങ്ങി മനസമാധാനം ലഭിക്കുകയും സമ്പത്തും ഐശ്വര്യവും ലഭിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |