SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ശബരിമലയിൽ വിഷുക്കണി  ദർശിച്ച് ഭക്തസഹസ്രങ്ങൾ

vishu

ശബരിമല: വിഷുദിനത്തിൽ ശബരീശ സന്നിധിയിൽ നെയ് വിളക്കിന്റെ ദീപപ്രഭയിൽ തെളിഞ്ഞ വിഷുക്കണി ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് സുകൃത ദർശനമായി. 14ന് രാത്രി നടയടയ്ക്കുന്നതിന് മുമ്പായി ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയിരുന്നു. 15ന് പുലർച്ചെ 3.30ന് ഭഗവാനെ പള്ളിയുണർത്തി. 4ന് നട തുറന്ന് തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിയും ശ്രീകോവിലിൽ കയറി നടയടച്ചു. ശ്രീലകത്ത് ദീപം തെളിച്ചശേഷം ഭഗവാനെ ആദ്യം കണികാണിച്ചു. നടതുറന്ന് തീർത്ഥാടകർക്ക് കണിദർശനം നൽകി. രാവിലെ 7വരെ വിഷുക്കണി ദർശനം തുടർന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ.ഗണേശൻ പോറ്റി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു എന്നിവരും സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL