SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.34 AM IST

അരവണ നിർമ്മിക്കാൻ ഉണക്കലരി എത്തിച്ചു

ശബരിമല:ഭക്തജനത്തിരക്ക് ഏറിയതോടെ ശബരിമലയിൽ അരവണനിർമ്മാണത്തിനായി കൂടുതൽ ഉണക്കലരി എത്തിച്ചു. ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരം 25000കിലോഗ്രാം ഉണക്കലരിയാണ് പഴയകരാറുകാരൻ പമ്പയിലെത്തിച്ചത്. ഇത് ഭക്ഷ്യയോഗ്യമാണോയെന്ന് പരിശോധിച്ചശേഷം സന്നിധാനത്ത് എത്തിച്ചു. ഇതോടെ തുലാമാസപൂജയ്ക്ക് അരവണപ്രതിസന്ധി ഒഴിവായി. പുതിയ കരാറുകാരനും ഒരു ലോഡ് അരി പമ്പയിലെത്തിച്ചു. ഇതുകൂടി സന്നിധാനത്ത് എത്തിയ്ക്കുന്നതോടെ അരവണയുടെ കരുതൽശേഖരത്തിന്റെ നിർമ്മാണം ആരംഭിക്കാനാകും.

നടതുറന്ന 17ന് 40000ലേറെ തീർത്ഥാടകരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒന്നരലക്ഷത്തിലധികം തീർത്ഥാടകരുമാണ് സന്നിധാനത്തെത്തിയത്. 3,20,000 ടിൻ അരവണയാണ് നടതുറന്ന ദിവസം ഉണ്ടായിരുന്നത്. തിരക്ക് വർദ്ധിച്ചതനുസരിച്ച് മുഴുവൻ അരവണ കൗണ്ടറുകളും പ്രവർത്തിപ്പിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA