SignIn
Kerala Kaumudi Online
Monday, 19 October 2026 2.12 AM IST

ശബരിമലയിൽ അരവണയ്ക്ക് വെൻഡിംഗ് യന്ത്രം

READ ENGLISH VERSION
sabarimala

ശബരിമല: തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സന്നിധാനത്ത് തിരക്ക് കൂടുകയോ അരവണയുടെ ലഭ്യത കുറയുകയോ ചെയ്താൽ തപാലിലൂടെ ആവശ്യത്തിന് അരവണ വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തപാൽ വകുപ്പുമായി ചർച്ച തുടങ്ങിയിട്ടുണ്ട്.

സന്നിധാനത്ത് നിലവിലുള്ള അരവണ കൗണ്ടറുകൾക്ക് പുറമേയാണ് വെൻഡിംഗ് യന്ത്രം സ്ഥാപിക്കുക. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ആറ് യന്ത്രങ്ങൾ അരവണ കൗണ്ടറിന് സമീപം സ്ഥാപിക്കും. തീർത്ഥാടകർക്ക് ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണമടച്ചാൽ, യന്ത്രത്തിലൂടെ അരവണ ലഭിക്കും.

ശ​ബ​രി​മ​ല​ ​മു​ന്നൊ​രു​ക്കം:
മ​ന്ത്രി​ക്ക് ​അ​തൃ​പ്തി

ശ​ബ​രി​മ​ല​:​ ​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നോ​ടു​ള്ള​ ​അ​തൃ​പ്തി​ ​വീ​ണ്ടും​ ​തു​റ​ന്നു​പ​റ​ഞ്ഞ് ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​കെ.​മു​ര​ളീ​ധ​ര​ൻ.​ ​ശ​ബ​രി​മ​ല​യി​ൽ​ ​വ​ച്ചാ​ണ് ​അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ത്.​ ​അ​ര​വ​ണ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ധ​ന​ങ്ങ​ൾ​ക്ക് ​ക​രാ​ർ​ ​ന​ൽ​കു​ന്ന​തി​ൽ​ ​താ​മ​സം​ ​വ​രു​ത്തി​യ​താ​ണ് ​മ​ന്ത്രി​യെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​സ​ ​പൂ​ജാ​വേ​ള​യി​ൽ​ ​അ​ര​വ​ണ​ ​പ്ര​തി​സ​ന്ധി​ ​ഉ​ണ്ടാ​യ​പ്പോ​ൾ​ ​മ​ന്ത്രി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് 75​ല​ക്ഷം​ ​ടി​ൻ​ ​അ​ര​വ​ണ​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്തി​ന് ​മു​മ്പ് ​ക​രു​ത​ൽ​ ​ശേ​ഖ​ര​മാ​യി​ ​നി​ർ​മ്മി​ക്കു​മെ​ന്ന് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​മു​ഖ്യ​മ​ന്ത്രി​യേ​യും​ ​ദേ​വ​സ്വം​ ​മ​ന്ത്രി​യേ​യും​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ര​ണ്ടു​ ​ദി​വ​സം​ ​കൂ​ടു​മ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​പൊ​ലീ​സും​ ​ത​മ്മി​ൽ​ ​പ​ര​സ്പ​ര​ ​ധാ​ര​ണ​യി​ല്ലെ​ന്നും​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്തെ​പ്പ​റ്റി​ ​ആ​ശ​ങ്ക​യു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA