SignIn
Kerala Kaumudi Online
Thursday, 01 October 2026 5.10 PM IST

പ്രധാന വഴിപാട് ഉറിയും വെണ്ണയും: വിചാരിച്ച കാര്യം നടക്കാൻ ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ മതി

ulanadu-temple
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വ്യത്യസ്തമായ ആചാരങ്ങളും വഴിപാടുകളുമുള്ള ധാരാളം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. ഇത്തരത്തിലൊരു ക്ഷേത്രമാണ് പത്തനംതിട്ടയിലെ കുളനടയിൽ സ്ഥിതിചെയ്യുന്ന ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടത്തെ വഴിപാട് തന്നെയാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്.

ഉറിയും വെണ്ണയും വഴിപാടായി സ്വീകരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ബാലഗോപാലൻ (ഉണ്ണിക്കണ്ണൻ)​ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഉണ്ണിക്കണ്ണന് ഏറ്റവും പ്രിയപ്പെട്ട വെണ്ണയും ഉറിയും സമർപ്പിച്ച് പ്രാർത്ഥിക്കാൻ ദിവസവും നിരവധി ഭക്തരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. വിചാരിച്ച കാര്യം നടക്കാനും സന്താനലബ്ധിക്കായും ഭക്തർ ഇവിടെ വഴിപാടുകൾ നടത്താറുണ്ട്.

വെണ്ണ,​ കദളിപ്പഴം,​ ഉണ്ണിയപ്പം,​ ലഡു,​ അവൽ,​ പഞ്ചസാര,​ കൽക്കണ്ടം,​ ശർക്കര എന്നിവയാണ് ഉറിയിൽ നിറയ്ക്കുന്നത്. വഴിപാട് ഭഗവാന് നിവേദിച്ച് അവിടെയുള്ള ഒരു കുട്ടിക്ക് നൽകുന്നു. ശേഷം ബാക്കിയുള്ളത് ഭക്തർക്കും വിതരണം ചെയ്യുന്നു. എല്ലാ മലയാള മാസവും രോഹിണി നാളിൽ ഇവിടെ പ്രത്യേക പൂജകൾ നടക്കും. വിവാഹതടസം,​ തൊഴിലില്ലായ്മ തുടങ്ങിയവ മാറാനും സർവ്വകാര്യവിജയത്തിനുമായി നിരവധി ഭക്തർ ഈ പൂജയിൽ പങ്കെടുക്കാറുണ്ട്.

ഉപദേവതകളായ രക്ഷസ്സിന് പാൽപ്പായസം,​ ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവം, പൊങ്കാല, ഭാഗവതിസേവ , വിദ്യാരംഭവും. നാഗരാജാവ് നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും,​ ഗണപതി ഭഗവാന് ചിങ്ങത്തിലെ വിനായക ചതുർത്ഥിക്ക് അപ്പം മൂടൽ എന്നിവയും ഈ ക്ഷേത്രത്തിലുണ്ട്. വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടെ തേങ്ങ ഉടച്ച് പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്നും വിശ്വാസികൾ പറയുന്നു.

English Summary

Ulanaad Sreekrishnaswami Temple in Pathanamthitta, Kerala, stands out for its unique 'uri' and butter offering to the child Krishna (Balagopalan). Devotees present these favourite items for progeny and fulfilment of wishes. Special monthly pujas are also held to overcome obstacles and achieve success, attracting numerous worshippers to this distinctive shrine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ULANADU SRIKRISHNASWAMI TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL