SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.13 AM IST

ലക്കി ബാംബു നിസാരമല്ല, വേണ്ടതുപോലെ ചെയ്തില്ലെങ്കിൽ പണി ഉറപ്പായും കിട്ടും; സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ

lucky-bamboo

ലക്കി ബാംബുവിനെ ഇന്ന് ഫാഷന്റെ ഭാഗമായാണ് പലരും കണക്കാക്കുന്നത്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വീട്ടിലും ഓഫീസിലും പോസിറ്റീവ് എനർജി നിറയ്ക്കാൻ ലക്കി ബാംബു സഹായിക്കും. ഇങ്ങനെ പാേസിറ്റീവ് എനർജി ലഭിക്കുന്നത് സാമ്പത്തികം ഉൾപ്പെടെ എല്ലാ രംഗത്തും പുരോഗതി ഉണ്ടാക്കും എന്നും വിശ്വാസമുണ്ട്.

ലക്കി ബാംബു തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വാസ്തു വിദഗ്ദ്ധർ പറയുന്നത്. ഇതിൽ എന്തെങ്കിലും വിട്ടുവീഴ്ച ഉണ്ടായാൽ ദോഷങ്ങൾ ഉണ്ടാവുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഏതുപാത്രത്തിലും ലക്കി ബാംബു വളർത്താം. വിശ്വാസപ്രകാരം മണ്ണ്, ലോഹം, ജലം, മരം, തീ ഇവയെ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ ലക്കി ബാംബു വളർത്തുന്ന പാത്രങ്ങളിൽ ഉണ്ടാവണം. മണ്ണിനുപകരം പെബിൾസ് ഉപയോഗിച്ചാൽ മതിയാവും. ലോഹത്തിന് പകരമായി ഒരു നാണയം പാത്രത്തിൽ ഇട്ടാൽ മതി. ബാംബു തന്നെ മരത്തിന് പകരമാകും. തീയ്ക്കായി എന്തുചെയ്യുമെന്ന് കരുതി തലപുകയ്ക്കേണ്ട ചുവന്ന റിബൺ കെട്ടിയാൽ മതി. ക്ലോറിൻ കലർന്ന വെള്ളത്തിൽ ലക്കിബാംബു വളർത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മുളന്തണ്ടുകളുടെ എണ്ണം പ്രത്യേക ഉദ്ദേശ്യങ്ങൾ വച്ചാണ് എത്രവേണമെന്ന് തീരുമാനിക്കുന്നത്.

നല്ല കരുത്തോടെ ലക്കി ബാംബു വളരാൻ ആരോഗ്യമുളള തണ്ടുകൾ തന്നെ തിരഞ്ഞെടുക്കണം. തണ്ടുകൾക്ക് മഞ്ഞനിറം കണ്ടുതുടങ്ങിയാൽ അവയെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് ലക്കി ബാംബു വയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന വാതിലിനോട് ചേർന്ന് ഇത് വയ്ക്കാം. ഊണുമേശയുടെ മദ്ധ്യത്തിൽ ലക്കി ബാംബു വയ്ക്കുന്നത് നന്നാണ്. കിടപ്പുമുറിക്കുളളിൽ വേണമെങ്കിലും വയ്ക്കാവുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LUCKY BABOO, VASTU, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL