SignIn
Kerala Kaumudi Online
Saturday, 29 August 2026 8.54 PM IST

ഒരു ജോലി തേടുന്നവർക്ക് അത് ലഭിക്കാൻ സമയമായി, സാമ്പത്തിക സഹായം കിട്ടുന്നതോടെ ഇനി എല്ലാ ദുരിതങ്ങളും അകലുന്ന കാലം

new-job-and-happiness
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 30 ( 1202 ചിങ്ങം 14 ) ഞായറാഴ്ച.

* ആറന്മുള വള്ളംകളി മഹോത്സവം.

( 53 നാഴിക 34 വിനാഴിക വരെ ഉത്രട്ടാതി നക്ഷത്രം ശേഷം രേവതി )

(ദ്വിതീയ തിഥി 08 നാഴിക 15 വിനാഴിക വരെ)

(രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: വിനോദങ്ങളിൽ അമിത താത്പര്യം, ആരോഗ്യ വർദ്ധനവിന് പുതിയ ചികിത്സാരീതിയും, യോഗമുറയും അഭ്യസിക്കുക, കലാരംഗത്തും നിന്നും കൂടുതൽ ആനുകൂല്യങ്ങൾ അവസരങ്ങൾ, ദേവാലയ ദർശന ഭാഗ്യം. സാമ്പത്തിക സഹായം അനുവദിച്ചു കിട്ടും.

ഭരണി: കലാ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും, ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും, വാഹനം,ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയ തൊഴിൽ ലഭിക്കുവാനും ശമ്പള വർദ്ധനവ് കിട്ടാനും യോഗം.

കാർത്തിക: ശിക്ഷാനടപടികളിൽ നിന്നും മോചനം, പ്രണയബന്ധങ്ങളിൽ വിജയം. ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, ദൂരദേശ വാസം ഗുണകരം. പുതിയ ജോലി ലഭിക്കും, പങ്കാളിക്ക് ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിദ്യാവിജയം.

രോഹിണി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശത്രുക്കളുടെ ശല്യം കുറയും, കലാകായിക പ്രവർത്തനത്തിലൂടെ പ്രശസ്തിയും നേട്ടവും ലഭിക്കും, ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടും, വിവാഹബന്ധം വഴി ബന്ധുബലം വർദ്ധിക്കും, സന്തോഷവും സമാധാനവും ലഭിക്കും.

മകയിരം: കുടുംബാംഗങ്ങളിൽപെട്ടവരുടെ സഹകരണവും സഹോദര സ്ഥാനീയരുടെ സഹായവും, തൊഴിൽ സ്ഥാപനത്തിലെ പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളിൽ താൽപര്യവും അഭിനിവേശവും.

തിരുവാതിര: നല്ല വാർത്തകൾ കേൾക്കാനിടവരും, പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കും, വാക്ക് പാലിക്കും, കലാ സാഹിത്യ പ്രവർത്തനം മൂലം മേന്മ ഉണ്ടാകും,
ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കൾ അനുകൂലരാകും, തൊഴിലിൽ പേരും പെരുമയും.

പുണർതം: കർമ്മരംഗത്ത് അംഗീകാരവും അഭിനന്ദനവും കിട്ടും, ഗൃഹം,വാഹനം എന്നിവ പരിഷ്‌ക്കരിക്കും, സ്ത്രീകൾക്ക് സമ്മാനാദി ലാഭം, വ്യാപാരികൾക്ക് നല്ലസമയം, മനസ്സിൽ ഉദ്ദേശിച്ച സംഗതികൾ നേടിയെടുക്കും.

പൂയം: അവിവാഹിതർക്ക് പുതിയതും അനുകൂലവുമായ ആലോചനകൾ വരും, വിദ്യാർത്ഥികൾ ഉപരിപഠനത്തിൽ മികവ് പ്രകടിപ്പിക്കും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, തൊഴിലിൽ മേന്മയുണ്ടാകും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ഔഷധസേവ നിർത്താൻ സാധിക്കും.

ആയില്യം: യശസ്സ്,കീർത്തി,വസ്ത്രാഭരണങ്ങൾ,ആദരവ് എന്നിവ ലഭിക്കും, ഭൂസ്വത്ത് ലഭിക്കാൻ യോഗം, തൊഴിൽ മാറ്റം അനുകൂലസ്ഥലത്ത് ലഭിക്കും. വിവാഹാലോചനകൾ അന്തിമ തീരുമാനത്തിലെത്തും, അകന്നുകഴിഞ്ഞവർ അടുത്ത് വരും, താൽക്കാലിക ജോലി സ്ഥിരമാകും.

മകം: പ്രതിസന്ധി നിറഞ്ഞ സമയം, ഉദ്യോഗത്തിലും വ്യാപാരത്തിലും ഉള്ളവർ വളരെയധികം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, സ്ത്രീകൾ അപവാദം പറഞ്ഞുപരത്തും, സാമ്പത്തിക കാര്യങ്ങളിൽ കുഴപ്പങ്ങൾ.

പൂരം: അന്ധവിശ്വാസത്തിലകപെട്ട് ദിനചര്യകളിൽ വ്യതിയാനമുണ്ടാകും, എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവർത്തികളും സൂക്ഷിക്കുക, ഓഹരി സംബന്ധമായ വിവാദങ്ങൾ.

ഉത്രം: നിഗൂഢ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ശത്രുവിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണം, ലഹരിയുടെ ഉപയോഗം നിയന്ത്രിക്കണം, പ്രണയ കാര്യങ്ങളിൽ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ജാമ്യം നിൽക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയിൽ ബുദ്ധിമുട്ടുണ്ടാക്കും.

അത്തം: ഇഷ്ടജന സഹവാസം, ആഗ്രഹവും അഭിലാഷവും നടക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും,ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധന പ്രാപ്തി, സഹോദരങ്ങളും ബന്ധുക്കളും സഹായ സ്ഥാനത്ത് വരും.

ചിത്തിര: ജോലിക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അന്യവ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ നടന്നുപോകും, മേലധികാരികളിൽ നിന്നും സഹായ സഹകരണങ്ങളും ഉണ്ടാകും, ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. സർക്കാരിൽ നിന്നും അനുകൂല നടപടി.

ചോതി: സാമ്പത്തിക വിഷമതകൾ മാറും, മന:സുഖം ലഭിക്കും, അന്യദേശ യാത്രയ്ക്ക് യോഗം, കലാരംഗത്തും നിന്നും കൂടുതൽ ആനുകൂല്യങ്ങൾ അവസരങ്ങൾ, ദേവാലയ ദർശന ഭാഗ്യം, ജനപ്രീതിയും അംഗീകാരവും, സ്വന്തം പ്രവർത്തന മേഖലയിൽ വിജയം നേടാൻ കഴിയും.

വിശാഖം: കുടുംബത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം മനഃസമാധാനത്തിന് വഴിയൊരുക്കും. ഉദ്യോഗത്തിൽ ഉത്തരവാദിത്വമള്ള വിഭാഗങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വന്നു ചേരും. വിവാഹാദി മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാൻ അവസരം കിട്ടും, ധന സമ്പാദനത്തിനായി മുൻപ് സ്വീകരിച്ചിരുന്ന നടപടികൾക്ക് ഫലം കണ്ടു തുടങ്ങും.

അനിഴം: അഭിമാനകരമായ സംഗതികൾ സംഭവിക്കും, സ്വന്തം സുഖത്തിനുവേണ്ടി ധനവും സമയവും ചെലവഴിക്കും. പരോപകാരം ചെയ്യാൻ തയ്യാറാകും, കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, കർഷകർക്ക് ലാഭം, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും.

കേട്ട: വ്യാപാരത്തിൽ പുരോഗതി ഉണ്ടാകും. കരാർജോലിയിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ഐശ്വര്യം. ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും, മുടങ്ങിപ്പോയ കർമ്മ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയും. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും, ആഗ്രഹസാഫല്ല്യം നേടും.

മൂലം: പ്രണയകാര്യങ്ങളിൽ അപ്രതീക്ഷിതമായ മുന്നേറ്റം, ഔദ്യോഗികമായിട്ടുള്ള മേഖലകളിൽ ചുമതലകൾ വർധിക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, വിദേശത്ത് ഉള്ളവരുടെ സഹായ സഹകരണം ഉണ്ടാകും, ആചാര മര്യാദകൾ പാലിക്കും.

പൂരാടം: നിരവധി കാര്യങ്ങൾ നിഷ്ഠയോടു കൂടി ചെയ്തു തീർക്കുന്നതിനാൽ ആശ്വാസത്തിനു യോഗമുണ്ട്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. എതിർക്കുന്നവരെ കീഴ്‌പെടുത്തും, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.

ഉത്രാടം: പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നന്നായി മുന്നേറാൻ കഴിയും. പുതിയ കർമ്മ പദ്ധതികൾ വിഭാവനം ചെയ്യും. കുടുംബത്തിൽ ശാന്തിയും സമാധാനവും. ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം. ധന ലാഭം, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും.

തിരുവോണം: ശത്രുക്കളുടെ പ്രവർത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക, പണമിടപാടുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. തൊഴിൽ രംഗത്ത് മേലധികാരികളുമായി ഉരസരുത്, സാമ്പത്തിക പ്രശ്നങ്ങൾക്ക് നിയമ പരിരക്ഷ വേണ്ടിവരും, സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, പ്രണയത്തിൽ നിന്നും വിട്ട് നിൽക്കണം.

അവിട്ടം: ബന്ധുക്കളിൽ നിന്നും വിരോധങ്ങളും ഔദ്യോഗിക രംഗത്ത് ശത്രുക്കളും ഉണ്ടാകാതെ സൂക്ഷിക്കണം. സ്ത്രീകൾ നിമിത്തം പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. താൽപര്യം ഇല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തടസ്സങ്ങൾ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും.

ചതയം: ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കാൻ ഇടവരും, പ്രകോപനങ്ങളിൽ അകപ്പെടരുത്. വിശ്വാസവഞ്ചനക്ക് പാത്രമാകും, അസൂയക്കാരിൽ നിന്നും ശല്യമുണ്ടാകും, സദാചാര വിരുദ്ധ ജീവിതം ഒഴിവാക്കണം. ഏറ്റെടുക്കുന്ന കർമ്മങ്ങൾ പൂർത്തീകരിക്കാൻ പ്രയാസപ്പെടും, ധനനഷ്ടം, യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം ഉണ്ടാകും, ഗൃഹത്തിൽ പലതരം അസ്വസ്ഥതകൾ.

പൂരുരുട്ടാതി: വൃത്തിയില്ലായ്മ ഉള്ളതിനാൽ കുടുംബത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും, ജോലിയുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് എടുക്കണം. ബിസിനസ്സിൽ കാര്യങ്ങൾ നന്നായി നടക്കും. വരുമാനം നല്ലതായിരിക്കും. സ്ത്രീകൾ മുഖേനെ സന്തോഷം, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. പണമിടപാടുകളിൽ നേട്ടം.

ഉത്തൃട്ടാതി: എല്ലാവരോടും വിനയത്തോടെ സംസാരിക്കണം. രാഷ്ട്രീയത്തിൽ ബന്ധങ്ങൾ വിപുലമാകും. പുതിയ അവസരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. സർക്കാർ കാര്യങ്ങളിൽ പണം മുടക്കാൻ യോഗമുണ്ട്. സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും, പൊതുജനാനുകൂല്ല്യം, അധികാരികളുടെ പ്രീതി.

രേവതി: ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും. കുടുംബത്തിലെ യുവതലമുറയുടെ വിജയത്തിൽ അഭിമാനം തോന്നും. വ്യാപാരികൾക്ക് ലാഭകരമായ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ സന്തോഷം വർദ്ധിക്കും, ശത്രുവിൻമേൽ വിജയം, ആഢംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും.

English Summary

This article provides astrological predictions for various star signs (Nakshatras) for Sunday, August 30, 2026. It offers detailed forecasts covering career, finance, relationships, and health. The report also includes general astrological timings for the day and notes the Aranmula Vallasadya festival's occurrence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB, FINANCIAL HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY