
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിലെ പ്രിന്റിംഗ് ടെക്നോളജിയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ഡിഗ്രി, ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. മാനേജിംഗ് ഡയറക്‌ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ട്രെയിനിംഗ് ഡിവിഷൻ സിറ്റി സെന്റർ, പുന്നപുരം പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com, 0471-2474720, 0471 -2467728.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |