ഹെെദരാബാദ്: ഒരുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. വികാരാബാദ് സ്വദേശി മുഹമ്മദ് സുബെെൻ, ഓട്ടോ ഡ്രെെവർ മുഹമ്മദ് ഇൻഫാൻ എന്നിവരെയും കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് പിടിയിലായത്. ജൂൺ 30ന് പുലർച്ചെ രണ്ട് മണിയോടെ ഹെെദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് പുറത്തായിരുന്നു സംഭവം.
കർണാടക ബീദർ സ്വദേശിനിയായ സർക്കസ് തൊഴിലാളി മാലൻ ബൗറവ് ശാന്തഭായ് എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷന് പുറത്തെ നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന മാലൻ കണ്ടത് ഓട്ടോറിക്ഷയിൽ രണ്ടുപേർ കുട്ടിയെകൊണ്ടുപോകുന്നതാണ്.
ഓട്ടോയ്ക്ക് പിന്നാലെ ഓടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകുകായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 72 മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് പിടികൂടി. 1.5 ലക്ഷത്തിനാണ് പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. കുട്ടികളില്ലാത്ത റഹ്നുമ അലിക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകി. റഹ്നുമ അലിയും അവരുടെ ബന്ധുവായ സീമ അലിയും ചേർന്ന് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ഇവരുടെ പരിചയക്കാരിയായ നാസിയ എന്ന സ്ത്രീയെ വഴി സുബെെറിനെയും ഇർഫാനെയും പരിചയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |