ലക്നൗ: ഉത്തർപ്രദേശിൽ അത്താഴത്തിന് ഉരുളക്കിഴങ്ങ് കറി വിളമ്പിയതിന് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. നാൽപ്പതുകാരിയായ പ്രീതി വിശ്വകർമയെ ഭർത്താവ് ഓം പ്രകാശ് വിശ്വകർമയാണ് മർദിച്ചത്. ഗുതുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ഭദ്രോഹി ജില്ലയിലെ ചൗരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദോമാംപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ഓംപ്രകാശ് ഭാര്യയോട് ഭക്ഷണം ചോദിച്ചു. തുടർന്ന് പ്രീതി ചോറും ഉരുളക്കിഴങ്ങ് കറിയും വിളമ്പി. എന്തിനാണ് ഉരുളക്കിഴങ്ങ് കറി തയ്യാറാക്കിയതെന്ന് ചോദിച്ച് ഇയാൾ പ്രീതിയോട് ദേഷ്യപ്പെട്ടു. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം തയ്യാറാക്കിയതെന്ന് പ്രീതി മറുപടി നൽകിയതോടെ പ്രകോപിതനായ ഓംപ്രകാശ് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
യുവതിയെ കടിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ആവർത്തിച്ച് ഇടിക്കുകയും ചെയ്തു. മർദനത്തിനിടെ യുവതി ബോധരഹിതയായതോടെ ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. അമ്മയെ നിലത്തുകിടക്കുന്നത് കണ്ട മക്കളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ അയൽവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഒളിവിൽ കഴിയുന്ന ഓംപ്രകാശിനായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
A 40-year-old woman, Preeti Vishwakarma, was brutally assaulted by her husband, Om Prakash Vishwakarma, in Uttar Pradesh for serving potato curry for dinner. Preeti sustained severe injuries and is currently hospitalized. The incident occurred in Domampur village, Bhadohi district. Police have registered a case based on her complaint and are actively searching for the absconding husband.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |