ബംഗളൂരു: വാടക നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വീട്ടുടമസ്ഥനെ വാടകക്കാർ വെടിവച്ചുകൊലപ്പെടുത്തി. ബംഗളൂരുവിലെ വൈറ്റ് ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അഭിഭാഷകനായ മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ രണ്ടുവാടകക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്.
പ്രതികൾ ബീഹാർ സ്വദേശികളാണെന്നാണ് വിവരം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളിലും റാപ്പിഡോ സേവനത്തിലുമായി ഗിഗ് തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് ഇവരെന്നാണ് റിപ്പോർട്ട്. രാത്രി 11.30 ഓടെ വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോഴാണ് മഞ്ജുനാഥിന് വെടിയേറ്റതെന്നാണ് വിവരം. നെറ്റിയിലാണ് വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും പൊലീസ് സംശയിക്കുന്നു. തോക്ക് എവിടെ നിന്ന് ആണ് ഇവർ വാങ്ങിയതെന്നുള്ളതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ് വാടക നൽകാത്തതിനെച്ചൊല്ലി മഞ്ജുനാഥും വാടകക്കാരും തമ്മിൽ തർക്കം നടന്നിരുന്നതിയി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
A 42-year-old advocate named Manjunath was shot dead by his tenants in Bengaluru following an argument over unpaid rent. The incident happened around midnight yesterday under Whitefield Police Station limits.The accused are reportedly from Bihar and work as gig workers for food delivery platforms like Swiggy, Zomato and Rapido.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |