ഝാൻസി : ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും. ആഗസ്റ്റ് 23ന് ഉത്തർപ്രദേശിലെ ഝാൻസിയിലെ ചിരാഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അത്യന്തം നാടകീയമായ സംഭവം നടന്നത്.
തലാബ്]ധുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ് ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് പിടികൂടിയത്.കഴിഞ്ഞ ജൂൺ 24നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങിയെന്ന് രാജേഷ് പറയുന്നു
ഇതിനിടയിൽ ആഗസ്റ്റ് 19ന് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കാണാതായി. അന്വേഷണത്തിൽ ആഭരണങ്ങൾ ചിലത് ഭാര്യ കാമുകന് നൽകിയതായി തെളിഞ്ഞു. ആഗസ്റ്റ് 23ന് രാജേഷ് വീട്ടിൽ എത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ കണ്ടു. സംശയം തോന്നി മേൽക്കൂര വഴി അകത്തിറങ്ങി നോക്കിയപ്പോഴാണ് ഭാര്യയെയുമ കാമുകനെയും കട്ടിലിൽ കണ്ടെത്തിയത്. തുടർന്ന് അയൽക്കാരെയും നാട്ടുകാരെയും വിവരമറിയിച്ചു. നാട്ടുകാരും കൂടി ചേർന്നാണ് വിവാഹം നടത്തിയത്. പൊലീസും സ്ഥലത്തെത്തി ഭാര്യയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കാമുകൻ യുവതിയെ സിന്ദൂരം ചാർത്തുന്നതും പരസ്പരം മാല അണിയിക്കുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |