SignIn
Kerala Kaumudi Online
Tuesday, 11 August 2026 6.54 PM IST

നാല് വർഷത്തെ പ്രണയത്തെ എതിർത്തു; കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

crime
പ്രതീകാത്മക ചിത്രം

ചെന്നൈ: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് കാമുകിയെയും അമ്മയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തിരുപ്പൂർ പല്ലടത്തിന് സമീപം ചൊവ്വാഴ്‌ച രാവിലെയായിരുന്നു സംഭവം.

പച്ചപ്പാളയം സ്വദേശിനി ധനലക്ഷ്‌മി (42), മകൾ പൂവരശി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ മെക്കാനിക് ഷോറൂമിൽ ജോലിചെയ്‌തു വരികയായിരുന്നു പൂവരശി. ദിണ്ടിഗൽ പട്ടിവീരമ്പട്ടി സ്വദേശിയായ അക്ഷയ് (27) ആണ് ഇരുവരെയും കൊലപ്പെടുത്തിയത്. കോയമ്പത്തൂരിൽ പഠിക്കുന്ന അക്ഷയ് പൂവരശിയുമായി കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

എന്നാൽ, ഈ ബന്ധത്തെ പൂവരിയുടെ കുടുംബം എതിർത്തതിനെതുടർന്ന് ഇരുവർക്കും ഇടയിൽ തർക്കങ്ങൾ പതിവായിരുന്നു. ചൊവ്വാഴ്‌ച രാവിലെ പൂവരശിയുടെ വീട്ടിലെത്തിയ അക്ഷയ് ധനലക്ഷ്‌മിയുമായി വഴക്കിടാൻ തുടങ്ങി. ഇതിനിടെ പൂവരശിയെയും അമ്മയെയും ഇയാൾ അരിവാൾ ഉപയോഗിച്ച് വെട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പല്ലടം പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ‌ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ്‌യെ പൊലീസ് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ഇയാൾ നിലവിൽ റിമാൻഡിലാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A 42-year-old woman and her 22-year-old daughter were allegedly hacked to death by the daughter’s boyfriend following a dispute over their relationship near Palladam in Tiruppur. The 27-year-old accused was arrested and remanded in judicial custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, LOVE AFFAIR DISPUTE THIRUPPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY