ബംഗളൂരു: പൊലീസിനെ വെട്ടിച്ച് ഏറെനാളായി ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസിലെ പ്രതിയെ കുളത്തിൽ നിന്ന് സാഹസികമായി പിടികൂടി. കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലാണ് സംഭവം. ഭദ്രാവതി സ്വദേശിയായ ദിലീപ് എന്ന കറിയ (19) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഏറെനാളായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. മൂന്ന് തവണ ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ല.
വധശ്രമം ഉൾപ്പെടെ 16 കേസുകളാണ് ദിലീപിനെതിരെ നിലവിലുള്ളത്. പ്രതിയെ കണ്ടെത്തുന്നതിനായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പൊലീസ് സംഘം അടുത്തെത്തിയതോടെ പിടിയിലാകുമെന്ന് മനസിലാക്കിയ ദിലീപ് രക്ഷപ്പെടാൻ സമീപത്തെ കുളത്തിൽ ചാടി ഒളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരും പിന്നാലെ വെള്ളത്തിലിറങ്ങി. ഉദ്യോഗസ്ഥർ കുളത്തിൽ തിരച്ചിൽ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ദിലീപിനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
A 19-year-old man wanted in 16 criminal cases, including two attempted murder cases, was arrested from a pond in Karnataka’s Shivamogga district. Dileep alias Kariya had been evading police and skipping court hearings despite three non-bailable warrants.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |