SignIn
Kerala Kaumudi Online
Monday, 20 July 2026 6.09 PM IST

മദ്യപിക്കുന്നതിനിടെ ബാറിൽ സംഘർഷം, മൂ​ന്നു​പേ​രു​ടെ​ ​ദേ​ഹ​ത്ത് ​പെ​ട്രോ​ളൊ​ഴി​ച്ച് ​തീ​യി​ട്ട് യുവാവ്

bar-hotel-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം :​ ​മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​ ​ബാ​റി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​മൂ​ന്നു​പേ​രു​ടെ​ ​ദേ​ഹ​ത്ത് ​പെ​ട്രോ​ളൊ​ഴി​ച്ച് ​തീ​യി​ട്ടു. വെ​മ്പാ​യം​ ​ജം​ഗ്ഷ​നി​ലെ​ ​ബാ​റി​ൽ​ ​ഇ​ന്ന്​ ​രാ​ത്രി​യാ​യി​രു​ന്നു​ ​സം​ഭ​വം.
ഇ​രി​ഞ്ച​യം​ ​സ്വ​ദേ​ശി​ ​അ​രു​ൺ,​തേ​ക്ക​ട​ ​സ്വ​ദേ​ശി​ ​നൗ​ഫ​ൽ,​വെ​മ്പാ​യം​ ​സ്വ​ദേ​ശി​ ​റി​യാ​സ് ​എ​ന്നി​വ​ർ​ക്കാ​ണ് ​തീ​പ​ട​ർ​ന്ന് ​പൊ​ള്ള​ലേ​റ്റ​ത്.​ ​ന​ന്നാ​ട്ടു​ക​ര​ ​സ്വ​ദേ​ശി​ ​അ​നീ​ഷാ​ണ് ​തീ​യി​ട്ട​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​ഇ​യാ​ൾ​ക്കും​ ​പൊ​ള്ള​ലു​ണ്ട്.​ ​ബാ​റി​ലെ​ ​ഫ​ർ​ണി​ച്ച​റു​ക​ളും​ ​മ​റ്റ് ​വ​സ്തു​ക്ക​ളും​ ​ക​ത്തി​ന​ശി​ച്ചു.​ ​സം​ഭ​വ​സ​മ​യം​ ​ബാ​റി​ൽ​ 22​ല​ധി​കം​ ​പേ​രു​ണ്ടാ​യി​രു​ന്നു.​ ​തീ​യും​ ​പു​ക​യും​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​ഇ​വ​ർ​ ​പു​റ​ത്തേ​ക്ക് ​ഓ​ടു​ക​യാ​യി​രു​ന്നു.


നേ​ര​ത്തെ​ ​അ​നീ​ഷും​ ​മ​റ്റ് ​മൂ​ന്നു​പേ​രും​ ​ത​മ്മി​ൽ​ ​വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​തി​നു​ശേ​ഷം​ ​പു​റ​ത്തേ​ക്ക് ​പോ​യ​ ​അ​നീ​ഷ് ​തി​രി​കെ​ ​ക​ന്നാ​സി​ൽ​ ​പ്രെ​ട്രോ​ളു​മാ​യെ​ത്തി​ ​തീ​ ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​ഫ​യ​ർ​ഫോ​ഴ്‌​സാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​വെ​ഞ്ഞാ​റ​മൂ​ട് ​പൊ​ലീ​സ് ​പ​രി​ക്കേ​റ്റ​വ​രെ​ ​ആ​ദ്യം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ലും​ ​പി​ന്നീ​ട് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്കും​ ​മാ​റ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAR HOTEL, BAR HOTEL FIRE ATTACK, CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY