SignIn
Kerala Kaumudi Online
Thursday, 02 July 2026 6.52 PM IST

മദ്യപിച്ച് വാഹനമോടിച്ചു; പ്രമുഖ യൂട്യൂബർ 'ഹെലൻ ഓഫ് സ്‌പാർട്ട'യ്‌ക്കെതിരെ കേസ്

READ ENGLISH VERSION
helen-of-sparta
പിടിയിലായ എസ് ആർ ധന്യ (ചിത്രം: ഇൻസ്റ്റഗ്രാം)

കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബർ 'ഹെലൻ ഓഫ് സ്‌പാർട്ട' എന്നറിയപ്പെടുന്ന എസ് ആർ ധന്യയ്‌ക്കെതിരെ കേസ്. കുമ്പളയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അർദ്ധരാത്രി രണ്ട് മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്.

നാഷണൽ ഹൈവേ 66ൽ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാർ നിർത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വച്ചാണ് പിടികൂടിയത്. ശേഷം നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയിൽ നിന്നും ഫൈൻ ഈടാക്കിയ ശേഷം കാർ വിട്ടുകൊടുത്തുവെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HELEN OF SPARTA, DRUNK DRIVING CASE, INFLUENCER NEWS, HELEN OF SPARTA CASE, SOCIAL MEDIA INFLUENCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY