കൊച്ചി: 391 ഗ്രാം എംഡിഎയുമായി ബോഡി ബിൽഡർ പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എടത്തല സ്വദേശി മുഹമ്മദ് സാദിഖ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽനിന്ന് എംഡിഎംഎ പിടികൂടിയത്. പൊലീസ് സംഘം നേരത്തെ പിടികൂടിയ ലഹരി പാർട്ടി ഡീലറായ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിക്കെന്ന് ഡാൻസാഫ് സംഘം പറയുന്നു.
സാദിഖിന്റെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പത്ത് ലക്ഷം രൂപയുടെ ഇടപാട് നടന്നതായാണ് വിവരം. ഇതിന് ലഹരികച്ചവടവുമായി ബന്ധമുണ്ടോയെന്നും ഉദ്യോഗസ്ഥർ പരിശോധിക്കും. യുവാവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഡാൻസാഫ് സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |