SignIn
Kerala Kaumudi Online
Saturday, 27 June 2026 7.03 AM IST

കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

manikuttan-

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

kallambalam-suicide

കുട്ടൻ എന്ന് വിളിപ്പേരുള്ള മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയനിലയിലും മറ്റുള്ളവരുടേത് കിടക്കയിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

kallambalam-suicide

ചാത്തൻപാറ ജംഗ്ഷനിൽ തട്ടുക്കട നടത്തിയിരുന്നയാളാണ് മണിക്കുട്ടൻ. കുടുംബത്തിന് കടബാധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുപൊലീസ് സംഭവസ്ഥലത്തെത്തി. സാമ്പത്തിക പ്രതിസന്ധിയാണോ മരണകാരണമെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KALLAMBALAM, THIRUVANANTHAPURAM, FIVE, PEOPLE, FAMILY, DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY