SignIn
Kerala Kaumudi Online
Friday, 02 October 2026 11.30 AM IST

മോഷ്ടിക്കപ്പെട്ട ബൈക്ക് ഉപേക്ഷിച്ച നിലയിൽ

മതിലകം: വീട്ടിൽ നിന്ന് യുവാവിനെ കബളിപ്പിച്ച് തന്ത്രപൂർവം കൈക്കലാക്കിയ ബൈക്ക് പെട്രോൾ തീർന്ന നിലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാർച്ച് 18നാണ് ബൈക്ക് മോഷണം പോയത്. കൂലിപ്പണിക്ക് സഹായിയായി ജോലിക്ക് എത്തിയ യുവാവാണ് തന്ത്രപൂ‌ർവം ബൈക്ക് കൈക്കലാക്കി മുങ്ങിയത്.

മദ്യം വാങ്ങിവരാമെന്നേറ്റ് ബൈക്കെടുത്ത് പോയെങ്കിലും പിന്നീട് മടങ്ങിവന്നില്ല. ജോലിക്ക് തത്കാലം കൂടെക്കൂട്ടിയ ആൾ ആയിരുന്നതിനാൽ മോഷ്ടാവിന്റെ പേരോ അഡ്രസോ ബൈക്ക് ഉടമയായ മതിലകം 13-ാം വാർഡിലെ ഷൈൻദാസ് എന്ന അയ്യപ്പന് അറിയുമായിരുന്നില്ല. റോഡ് സൈഡിൽ കുറച്ചുനാളായി ബൈക്ക് ഇരിക്കുന്നതായി പരിസരവാസികൾ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് മോഷണം പോയ ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്. ചെന്ത്രാപ്പിന്നി കിഴക്കുവശം പുതിയ ഹൈവേ പണി നടക്കുന്ന സ്ഥലത്താണ് ബൈക്ക് പെട്രോൾ തീർന്ന നിലയിൽ കണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY