SignIn
Kerala Kaumudi Online
Friday, 02 October 2026 3.19 AM IST

മുഖ്യമന്ത്രിയുടെ കാർ തടഞ്ഞു; 4 യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

yuvamorcha

ആലുവ: മുഖ്യമന്ത്രി വി.ഡി.സതീശൻ സഞ്ചരിച്ച വാഹനം ആലുവയിൽ യുവമോർച്ച പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രി ഒമ്പതോടെ ദേശീയപാതയിൽ ആലുവ ബൈപ്പാസിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ദേശത്തെ വീട്ടിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനിൽ ദിനേശിന്റെ നേതൃത്വത്തിൽ പത്തോളം പേരാണ് കാറിന് മുമ്പിലേക്ക് ചാടി വീണത്. ഒരു മിനിറ്റോളം മുഖ്യമന്ത്രിയുടെ കാർ നിറുത്തിയിട്ടു. ദിനിൽ ദിനേശ്, എസ്.ജി.വിഷ്ണു, ശ്യാമപ്രസാദ്, വിഷ്ണു ചൊവ്വര എന്നിവരെ കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YUVAMORCHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY