കഴക്കൂട്ടം: ആനന്ദേശ്വരത്ത് തട്ടുകട അടിച്ചുതകർത്ത ശേഷം ഉടമയെ മർദ്ദിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ആനന്ദേശ്വരം ജംഗ്ഷനിൽ തട്ടുകട നടത്തുന്ന അണിയൂർ സ്വദേശി സജിനെ (36) മർദ്ദിച്ച സംഭവത്തിൽ രണ്ടാം പ്രതി ദീപുവിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. ഒളിവിലുള്ള ഒന്നാം പ്രതി കാട്ടായിക്കോണം കുറവിളാകത്ത് വീട്ടിൽ കിരണിനായി (36) പൊലീസ് അന്വേഷണം ഊർജിതമാക്കി.
ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെയായിരുന്നു സംഭവം. സ്ഥിരമായി കടയിലെത്തി ഭക്ഷണം കഴിക്കുന്ന ദീപു പണം നൽകാറില്ലെന്ന് പൊലീസ് പറഞ്ഞു. കിരണിനൊപ്പമെത്തി ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ നൽകാനുള്ള പണം ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ടെക്‌നോപാർക്ക് ജീവനക്കാരികളെ മർദ്ദിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് കിരൺ ജാമ്യത്തിലിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |